Flash News

മന്ത്രി ബാബുവിനെതിരായ കോഴ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്

January 19, 2016 , സ്വന്തം ലേഖകന്‍

k-babu3കൊച്ചി: മന്ത്രി ബാബുവിനെതിരായ ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസുകള്‍ ലോകായുക്തയുടെയും വിജിലന്‍സ് കോടതികളുടെയും പരിഗണനയിലാണെന്നും അന്വേഷണത്തില്‍ പരാതിയുള്ളവര്‍ ഈ കോടതികളെയാണ് സമീപിക്കേണ്ടതെന്നും വിജിലന്‍സ് ഹൈകോടതിയില്‍.

മന്ത്രി കെ. ബാബുവിനെതിരെ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്തയില്‍ ഹാജരാക്കിയതിനാല്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും ലോകായുക്ത മുമ്പാകെ ഹാജരാക്കിയിരിക്കുകയാണ്. വിജിലന്‍സ് എറണാകുളം യൂനിറ്റ് ഡിവൈ.എസ്.പി എം.എന്‍. രമേശ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 24 പേരുടെ മൊഴിയെടുത്തു. 11 രേഖകള്‍ പരിശോധിച്ചു. ഇതില്‍നിന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമായ തെളിവില്ലന്ന് കണ്ടത്തെി. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ല.

തിരുവനന്തപുരം, തൃശൂര്‍ വിജിലന്‍സ് കോടതികളിലും ലോകായുക്തയിലും ബാര്‍ കോഴ സംബന്ധിച്ച പരാതികള്‍ നിലവിലുള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നു. തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം ‘ക്വിക് വെരിഫിക്കേഷന്‍’ പുരോഗമിക്കുകയാണ്. മന്ത്രി കെ. ബാബുവിനും മുന്‍ മന്ത്രി കെ.എം. മാണിക്കുമെതിരായ കോഴ ആരോപണങ്ങള്‍ ഉന്നയിച്ചത് ബിജു രമേശാണെങ്കിലും കേസുകള്‍ വ്യത്യസ്തമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ബാര്‍ ലൈസന്‍സ് ഫീസ് പുതുക്കാന്‍ പത്തുകോടി ആവശ്യപ്പെട്ടെന്നാണ് കെ. ബാബുവിനെതിരായ ആരോപണം. മാണിക്കെതിരായ അന്വേഷണത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തേണ്ടതില്ല. അതിനാലാണ് ബിജു രമേശിന്റെ രഹസ്യമൊഴിയെക്കുറിച്ച് പ്രത്യേകം പ്രാഥമിക അന്വേഷണം നടത്തിയത്.

സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച ഹരജികള്‍ കോടതി നേരത്തേ തീര്‍പ്പാക്കുകയും പരാതിക്കാര്‍ക്ക് വിജിലന്‍സ് കോടതിയെ സമീപിക്കാവുന്നതാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ കെ. ബാബു മന്ത്രിയായതിനാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണ്ടതുണ്ട്. മൂന്ന് കീഴ്കോടതികളില്‍ കേസ് പരിഗണനയിലിരിക്കെ ഹൈകോടതിയില്‍ നല്‍കിയ ഹരജി നിലനില്‍ക്കില്ലന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top