Flash News

വിജിലന്‍സ് വകുപ്പ് പിരിച്ചുവിട്ട് ചെന്നിത്തല വീട്ടില്‍ പോകണമെന്ന് വി.എസ്

January 19, 2016 , സ്വന്തം ലേഖകന്‍

vsതിരുവനന്തപുരം: ഹൈകോടതിയുടെ അതിരൂക്ഷമായ വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പിന്റെ ചുമതല എന്തിനാണ് കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വകുപ്പ് പിരിച്ചുവിട്ട് മന്ത്രി വീട്ടില്‍പോയി വിശ്രമിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പ്രസ്താവിച്ചു.

സംസ്ഥാനത്തെ വിജിലന്‍സിനു അശേഷം വിജിലന്‍സ് ഇല്ലന്നും അഴിമതി അന്വേഷണത്തിനു മറ്റു വല്ല ഏജന്‍സികളെയും ആശ്രയിക്കുന്നതാണ് നല്ലതെന്നുമാണ് ബാര്‍ കോഴക്കേസ് പരിഗണിക്കവേ ഹൈകോടതി പറഞ്ഞത്. മന്ത്രിമാര്‍ക്ക് എതിരായ അഴിമതിക്കേസുകളിലെ തെളിവുകള്‍ തേച്ചുമായ്ച്ചു കളയാനും കേസില്‍നിന്ന് മന്ത്രിമാരെ രക്ഷിക്കാനുമാണ് വിജിലന്‍സിനെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ഹൈകോടതി പരാമര്‍ശത്തിലൂടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അഴിമതിക്കാരായ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ചട്ടുകമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ പൊലീസ് സേനക്ക് അപമാനമാണെന്നും വി.എസ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top