Flash News

ജോസ് കെ മാണി നിരാഹാരം തുടരുമെന്ന് കെ.എം മാണി, നില മോശമായി

January 23, 2016 , സ്വന്തം ലേഖകന്‍

sureshgopi meet with jose k maniകോട്ടയം: റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് സമ്പൂര്‍ണ പരിഹാരമാകുന്നതുവരെ ജോസ് കെ. മാണി നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്ന് കെ.എം. മാണി. നിശ്ചിത കാലയളവിലെ റബര്‍ ഇറക്കുമതി നിരോധമല്ല, സമ്പൂര്‍ണമായ നിരോധനമാണ് ആവശ്യം. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി തീരുമാനമെന്ന് മാണി പറഞ്ഞു.

കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളും ജോസ് കെ. മാണി എം.പിയുടെ നിരാഹാര സമരവും കേന്ദ്ര വാണിജ്യമന്ത്രി സീതാരാമനുമായി ഫോണില്‍ ചര്‍ച്ച ചെയ്തു. ഇറക്കുമതി പൂര്‍ണമായി നിരോധിക്കണം. കര്‍ഷകരുടെ രക്ഷക്കായി 500 കോടി കേന്ദ്രവിഹിതം നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 300 കോടി കൂടി അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റബര്‍ പ്രശ്നത്തിന് പരിഹാരം കാണുംവരെ കേരള കോണ്‍ഗ്രസ് വിവിധ രൂപങ്ങളിലുള്ള സമരം തുടരും. നിരാഹാരമിരിക്കുന്ന ജോസ് കെ. മാണിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top