Flash News

കരണ്‍ ജോഹറിനെ ആര്‍ക്കെങ്കിലും തല്ലണമെങ്കില്‍ തല്ലാം, അതിന് എന്റെ അനുമതി എന്തിന്? : വി.കെ. സിംഗ്

January 23, 2016 , സ്വന്തം ലേഖകന്‍

IndiaTv2f5c29_Karan_VKSinghന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി കേന്ദ്രമന്ത്രി വി കെ സിംഗ് രംഗത്ത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയെ കുറിച്ച് ആമിര്‍ഖാന് പിന്നാലെ സംവിധായകന്‍ കരണ്‍ ജോഹറും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞപ്പോഴായിരുന്നു വി കെ സിംഗിന്റെ പ്രകോപനപരമായ പ്രതികരണമുണ്ടായത്.

‘കരണ്‍ ജോഹര്‍ എന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ അയാളോട് തന്നെ ചോദിക്കൂ, ഞാന്‍ എന്ത് പ്രതികരിക്കുവാനാണ്. കുറച്ചുകൂടി പ്രധാന്യമുള്ളതൈന്തെങ്കിലും നിങ്ങളെന്നോട് ചോദിക്കൂ. പാര്‍ട്ടി പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. കരണ്‍ ജോഹറിനെ തല്ലുവാന്‍ നിങ്ങള്‍ക്ക് എന്റെ അനുമതി ആവശ്യമുണ്ടോ?’ മുന്‍ സൈനിക തലവന്‍ കൂടിയായിരുന്ന വി കെ സിംഗ് ഒരോരുത്തരുടേയും കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണ്. നിയമത്തിന്റെ വാള് എപ്പോഴും കഴുത്തിന് മുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ടെന്ന കരണ്‍ ജോഹറിന്റെ അഭിപ്രായ പ്രകടനത്തോടാണ് പ്രതികരിച്ചത്.

‘ഇത്തരം ഒരു പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നില്‍ക്കണം എന്ന് ആഗ്രഹമുണ്ട് എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തമാശകളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യം രണ്ടാമത്തെ തമാശയായിക്കൊണ്ടിരിക്കുകയാണ്. ഞാനൊരു സിനിമാ സംവിധായകനാണ് പക്ഷേ എനിക്ക് പോലും അഭിപ്രായങ്ങള്‍ സ്വതന്ത്രമായി ആവിഷ്‌കരിക്കുവാന്‍ കഴിയുന്നില്ല ‘. കരണ്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍ ഒരുപക്ഷേ നിങ്ങളെ ജയിലില്‍ എത്തിച്ചേക്കാം’. രാജ്യത്തെ അസഹിഷ്ണുതയ്ക്ക് എതിരെ പ്രതികരിച്ച ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസ്സിഡര്‍ സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട പശ്ചാത്തലത്തില്‍, മാധ്യമങ്ങള്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ഈ വാക്കുകള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

രാജ്യത്തെ അസഹിഷ്ണുതക്കെതിരെ ആഞ്ഞടിക്കുന്നവര്‍ക്കും ചോദ്യങ്ങളുന്നയിക്കുന്നവര്‍ക്കും രാജ്യത്തിന്റെ സംസ്‌കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും യാതൊരു വിവരമവുമില്ലെന്നും അവര്‍ നിരക്ഷരരാണെന്നും കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി കരണ്‍ ജോഹറിനെതിരെ ആഞ്ഞടിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ വച്ചായിരുന്നു അസഹിഷ്ണുതയെക്കുറിച്ചുള്ള കരണിന്റെ പരാമര്‍ശം. നേരത്തെ ഫരീദാബാദില്‍ ദളിത് കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ വി കെ സിംഗിന്റെ പ്രതികരണവും വിവാദത്തിന് വഴി വെച്ചിരുന്നു. കുട്ടികളെ പട്ടികളോട് ചേര്‍ത്ത് ഉപമിച്ച വി കെ സിംഗിന്റെ പ്രസ്താവന ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും മാപ്പ് പറയുന്നതിലേക്കെത്തിക്കുകയും ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top