Flash News

അമിത് ഷാ വീണ്ടും ബി.ജെ.പി അധ്യക്ഷന്‍

January 24, 2016 , സ്വന്തം ലേഖകന്‍

Amit shah again BJP presidentന്യൂഡല്‍ഹി: അടുത്ത മൂന്നു വര്‍ഷത്തേക്ക് ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷനായി 51കാരനായ അമിത് ഷാ ഐകകണ്ഠ്യേന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അമിത് ഷാക്കെതിരെ ഒരു നാമനിര്‍ദേശവും വന്നില്ല.

ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, എം. വെങ്കയ്യ നായിഡു, മനോഹര്‍ പരീകര്‍, രവിശങ്കര്‍ പ്രസാദ്, നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, ജെ.പി. നദ്ദ, അനന്ത്കുമാര്‍, മുഖ്യമന്ത്രിമാരായ വസുന്ധരെ രാജെ, ശിവരാജ് സിങ് ചൗഹാന്‍, രഘുബര്‍ ദാസ് തുടങ്ങിയവര്‍ അമിത് ഷാക്ക് പിന്തുണനല്‍കി കൈയൊപ്പിട്ടതായി വരണാധികാരി അവിനാഷ് ഖന്ന അറിയിച്ചു.

അമിത് ഷായുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ സമവായമുണ്ടായിരുന്നതു കൊണ്ടാണ് മറ്റൊരു നാമനിര്‍ദേശം ഇല്ലാതിരുന്നതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. 28ന് നടക്കുന്ന ചടങ്ങില്‍ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി പുതിയ കാലയളവിലേക്ക് അമിത് ഷായെ സ്വാഗതം ചെയ്യും.

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ അമിത് ഷായെ അനുമോദിച്ചു. ബി.ജെ.പി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷാക്ക് അഭിനന്ദനം എന്ന് കുറിച്ച മോദി, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മുന്‍ അധ്യക്ഷന്‍ രാജ്നാഥ് സിങ് തന്റെ കാലയളവിനിടയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വലംകൈയായ അമിത് ഷായെ പാര്‍ട്ടിയുടെ സാരഥ്യത്തിലേക്ക് കൊണ്ടുവന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top