- Malayalam Daily News - http://www.malayalamdailynews.com -

അമിത് ഷാ വന്നു, മാണി കാണാനത്തെിയില്ല

Amit Shah in Patna [1]കോട്ടയം: കോട്ടയത്തത്തെിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി എത്തിയില്ല. കേരള കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തുമ്പോള്‍ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.

റബര്‍ വിലത്തകര്‍ച്ചക്ക് പരിഹാരം ആവശ്യപ്പെട്ട് ജോസ് കെ. മാണി എം.പി നടത്തിയ നിരാഹാരസമരത്തിനിടെ രണ്ട് അനുകൂല ഉത്തരവുകള്‍ കേന്ദ്രം പുറത്തിറക്കിയതും കൂടിക്കാഴ്ചയുടെ സാധ്യത കൂട്ടി. ചര്‍ച്ചക്കില്ലന്ന് കേരള കോണ്‍ഗ്രസ് (എം) നേതൃത്വവും കെ.എം. മാണിയും വ്യക്തമാക്കിയിരുന്നു. ഇക്കാര്യമൊന്നും വിഷയമാക്കാതെയായിരുന്നു അമിത് ഷായുടെ പ്രസംഗം.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]