Flash News

കൊച്ചി സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം 20ന്, ഒരുക്കം പൂര്‍ത്തിയായി

February 7, 2016 , സ്വന്തം ലേഖകന്‍

smart-city-kochi-sketchകൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനത്തിന്റെയും രണ്ടാം ഘട്ട നിര്‍മാണാരംഭത്തിന്റെയും തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. ഒന്നാം ഘട്ടവുമായി അവശേഷിച്ചിരുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിച്ചു. കോടതികളുടെ പരിഗണനയിലിരിക്കുന്ന നാല്, ആറ് സെന്റ് ഭൂമി കൈയേറ്റങ്ങള്‍ മാത്രമാണ് ഇനി പരിഹരിക്കാനുള്ളത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയോട് ചേര്‍ന്ന് കിടക്കുന്ന കിന്‍ഫ്രയുടെ ഭൂമിയില്‍നിന്ന് നാലേക്കര്‍ സ്മാര്‍ട്ട് സിറ്റിക്ക് നല്‍കാനും യോഗം തീരുമാനിച്ചു. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് നേരിട്ട് പദ്ധതി പ്രദേശത്തത്തെുന്ന റോഡ് നിര്‍മിക്കാനും തീരുമാനമായി.

നിര്‍മാണം പൂര്‍ത്തിയായ ആദ്യ ഐ.ടി ടവറിലെ 75 ശതമാനം സ്ഥലവും 27 ഐ.ടി കമ്പനികള്‍ ഏറ്റെടുത്തതായി സ്മാര്‍ട്ട് സിറ്റി കൊച്ചി ഇടക്കാല സി.ഇ.ഒ. ഡോ. ബാജു ജോര്‍ജ് പറഞ്ഞു. ഈ കമ്പനികള്‍ പലതും അവയുടെ ഓഫിസ് സംവിധാനിക്കല്‍ ജോലികള്‍ ആരംഭിച്ചു. മൂന്നുനാല് മാസത്തിനുള്ളില്‍ ഈ കമ്പനികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടവറിന്റെ ഒരു നില പൂര്‍ണമായും പ്രമുഖ ഐ.ടി കമ്പനിക്ക് നല്‍കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. മുഴുവനായും പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ഒന്നാം ഘട്ടത്തില്‍ ഒരു ഷിഫ്റ്റില്‍ മാത്രം അയ്യായിരത്തിലേറെ തൊഴിലവസരങ്ങളുണ്ടാകും. കമ്പനികള്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ തൊഴിലവസരങ്ങള്‍ ഇനിയും വര്‍ധിക്കും.

20ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.എ.ഇ ക്യാബിനറ്റ്കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ഗര്‍ഗാവി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ബയാത്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സ്മാര്‍ട്ട് സിറ്റി ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം. എ. യൂസഫലി, ജെംസ് ഗ്രൂപ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഐ.ബി.എസ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, സെസ് ഡെവലപ്മെന്റ് കമീഷണര്‍ എ.എന്‍. സഫീന, സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ് തുടങ്ങിയവര്‍ സംബന്ധിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top