Flash News

ജോസ് കെ. മാണി കേന്ദ്ര ധനമന്ത്രിയെ കണ്ടു

February 8, 2016 , സ്വന്തം ലേഖകന്‍

jose-QeBFeകോട്ടയം: കേരളത്തിന്റെ കാര്‍ഷിക സമ്പത്വ്യവസ്ഥയെ തകര്‍ക്കുന്ന റബര്‍ വിലത്തകര്‍ച്ച പരിഹരിക്കാന്‍ അടിയന്തര കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ജോസ് കെ. മാണി എം.പി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ചര്‍ച്ച നടത്തി. റബറുമായി ബന്ധപ്പെട്ട നയതീരുമാനങ്ങള്‍ എടുക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം വേണമെന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.

സ്വാഭാവിക റബര്‍ ഇറക്കുമതിക്ക് മാര്‍ച്ച് 31വരെ വിലക്കില്ല കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിക്ക് തുറമുഖ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ റബര്‍ ഇറക്കുമതി ചുങ്കത്തിലൂടെ കേന്ദ്ര സര്‍ക്കാറിനു 2092 കോടി ലഭിച്ചിട്ടുണ്ട്. 2010ല്‍ 55.090 ടണ്ണും 2011ല്‍ 66418 ടണ്ണും 2012ല്‍ 123045 ടണ്ണും 2013ല്‍ 230950 ടണ്ണും 2014ല്‍ 338305 ടണ്ണും 2015ല്‍ (നവംബര്‍ വരെ) 232500 ടണ്ണുമാണ് ഇറക്കുമതി ചെയ്തത്. 1000 കോടിയുടെ വിലസ്ഥിരതാ ഫണ്ടില്‍നിന്ന് താല്‍ക്കാലിക ആശ്വാസമായി 500 കോടി അനുവദിച്ചാല്‍ സംസ്ഥാന സര്‍ക്കാറിന്റെ റബര്‍ ഇന്‍സെന്റീവ് പദ്ധതിവഴി റബറിന് കിലോക്ക് 200 രൂപ നല്‍കാനാവും.

കൃത്രിമ റബറിന്റെ ഇറക്കുമതി ചുങ്കം കൂട്ടുകയും ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന കൃത്രിമ റബറിന് സെസ് ഏര്‍പ്പെടുത്തുകയും വേണം. അതിനൊപ്പം സംരക്ഷണചുങ്കം നടപ്പാക്കി കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണം. ഏലം ഉള്‍പ്പെടെ എല്ലാകാര്‍ഷിക വിളകള്‍ക്കും ന്യായവില ഉറപ്പാക്കണമെന്നും ജോസ് കെ. മാണി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top