Flash News

ന്യൂയോർക്ക് സി.എസ്.ഐ സഭ മലയാളം കോൺഗ്രിഗേഷൻ ഭാരവാഹികൾ; റവ സാമുവേൽ ഉമ്മൻ പ്രസിഡണ്ട്‌, തോമസ്‌ റ്റി ഉമ്മൻ വൈസ് പ്രസിഡണ്ട്‌, മാത്യൂ ജോഷ്വ സെക്രട്ടറി

February 25, 2016 , സ്വന്തം ലേഖകൻ, ന്യൂയോർക്ക്‌

banner

നോർത്ത്‌ അമേരിക്കയിലെ പ്രമുഖ സി.എസ്.ഐ ഇടവകയായ ന്യൂയോർക്ക് സി.എസ്.ഐ സഭ മലയാളം കോൺഗ്രിഗേഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് റവ സാമുവേൽ ഉമ്മന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് തോമസ്‌ റ്റി ഉമ്മൻ (വൈസ് പ്രസിഡണ്ട്), മാത്യൂ ജോഷ്വാ (സെക്രട്ടറി), അലക്സാണ്ടർ ചാണ്ടി (ജോയിന്റ് സെക്രട്ടറി), തോമസ്‌ ദാനിയേൽ (ട്രഷറാർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. റ്റിം കിണറ്റുകര, ഡോൺ തോമസ്‌, തോമസ്‌ സി ദാനിയേൽ, തോമസ്‌ വർഗീസ്‌, ഷീല പി ജേക്കബ്, ആലിസ് ഉമ്മൻ, കോശി എം കുഞ്ഞുമ്മൻ, ഷിബു ജേക്കബ് എന്നിവർ കമ്മറ്റിയംഗങ്ങളും, ജോഫ്രി ഫിലിപ്പ്, ലിബിൻ ജോൺ എന്നിവർ ഓഡിറ്റേഴ്സുമാണ്. നോർത്ത് അമേരിക്കൻ സി.എസ്.ഐ കൌണ്‍സിലിലേക്ക് തോമസ്‌ എം കുഞ്ഞുമ്മൻ, ജെസ് വിൻ സാമുവേൽ, സാറാമ്മ റ്റി ഉമ്മൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ലോങ്ങ്‌ ഐലണ്ടിലെ സീ ഫോർഡിൽ ഉള്ള മനോഹരമായ ദേവാലയത്തിൽ എല്ലാ ഞായറാഴ്ചയും രാവിലെ 9:30നു സണ്ടേസ്കൂൾ ക്ലാസ്സുകളും, 10:45-നു വിശുദ്ധ കുര്‍ബാനയോടു കൂടിയുള്ള ആരാധനയും ഉണ്ടായിരിക്കും. ഓരോ മാസവും രണ്ടും, നാലും ഞായറാഴ്ചകളിൽ ഇംഗ്ലീഷിലായിരിക്കും ആരാധന നടത്തപ്പെടുന്നത്.

കൂടുതൽ വിവരങ്ങള്‍ക്ക്: 516-342-9879 ; WWW.CSISEAFORDNY.ORG

CSI-Church-New-York-Officer


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top