Flash News

“വൈശാഖസന്ധ്യ 2016′ മെഗാഷോ ഏപ്രില്‍ 24­ ന് ഞായറാഴ്ച ന്യൂജേഴ്‌സിയിലെ സ്കില്‍മാനില്‍

February 26, 2016 , സെബാസ്റ്റ്യൻ ആന്റണി

Newsimg1_19587099

ന്യൂജേഴ്‌­സി: വൈശാഖസന്ധ്യ 2014­ ന്റെ വന്‍ വിജയത്തിന്­ ശേഷം, ചലച്ചിത്ര­ടെലിവിഷന്‍ രംഗത്ത്­ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകളള്‍ മാറ്റുരയ്­ക്കുന്ന സംഗീത­ നൃത്ത­ഹാസ്യ കലാവിരുന്ന്­ ഭപെരിയാര്‍ വൈശാഖസന്ധ്യ 2016′, സോമര്‍സെറ്റ്­ സെന്‍റ്. തോമസ്­ സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു.

ഈ ദൃശ്യവിസ്­മയത്തിന്­ വേദിയൊരുങ്ങുന്നത്­ ന്യൂജേഴ്‌­സിയിലെ സ്കില്‍മാനിലുള്ള മോണ്ട്‌ഗോമറി ടൌണ്‍ഷിപ്പ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ്. ഏപ്രില്‍ 24­ന് ഞായറാഴ്ച വൈകീട്ട് 5­മണിക്കാണ് ഷോ അരങ്ങേറുക.

പ്രവാസി മലയാളികള്‍ക്ക്­ എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്­ചവെയ്­ക്കുന്ന ഭസെവന്‍ സീസ്­ എന്റര്‍ടൈന്‍മെന്റാണ്­ഭ വൈശാഖസന്ധ്യയുടെ അണിയറ ശില്‍പികള്‍. ചുരുങ്ങിയ കാലംകൊണ്ട്­ മലയാളികളുടെ മനസില്‍ ഇടംപിടിച്ച ജനപ്രിയ യുവഗായകന്‍ , ഏതൊരു മലയാളിയും ചുണ്ടില്‍ മൂളാന്‍ കൊതിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച, “പോകാതെ….കരിയിലക്കാറ്റേ…’ എന്ന ഗാനം പാടി മലയാളികളുടെ മനസില്‍ ചേക്കേറിയ മൈലാഞ്ചി ഗായകന്‍ അഫ്‌­സല്‍ , ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയും, തന്റെ മാന്ത്രിക വിരലുകളാല്‍ വയലിനില്‍ സംഗീത പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകന്‍ വിവേകാനന്ദ്, പ്രമുഖ പിന്നണി ഗായിക അഖില ആനന്ദ്­ , ഡി ഫോര്‍ ഡാന്‍സ് എന്ന മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ അവതാരകനായി എത്തി മലയാളികളുടെ സ്വന്തം ജി.പി.യായി മാറിയ ഗോവിന്ദ്­ പത്മസൂര്യ (ജി.പി.), ഫാസിലിന്റെ ലിവിംഗ്­ ടുഗതറിലൂടെ നായകനായെത്തി ഡോ.ലവ്­, ചട്ടക്കാരി എന്നീ സിനിമ കളിലൂടെ തന്റെ അഭിനപാടവം തെളിയിച്ച ഹേമന്ദ്­ മേനോന്‍ , എന്നിവര്‍ക്കൊപ്പം അല്‍ ഫോന്‍സാമ്മ എന്ന സീരിയലിലൂടെ മാതാവായെത്തി , ചേട്ടായീസ്­ എന്ന സിനിമയിലൂടെ മലയാള സിനിമ നായികാ പദവിയിലേക്കെത്തി ചുരുങ്ങിയ കാലം കൊണ്ട്­ മോഹന്‍ ലാലിനൊപ്പം മിസ്റ്റര്‍ ഫ്രോഡിലിലും, ഗ്രാന്റ്­മാസ്റ്ററിലും, കുഞ്ചാക്കോബോബനോടൊപ്പം വിശുദ്ധനിലും, ജയറാം നായകനായ സലാം കാശ്­മീരിലും, ദിലീപിനൊപ്പം റിങ്ങ്­ മാസ്റ്ററിലും, പ്രിഥ്വി രാജിനൊപ്പം അനാര്‍ക്കലിയിലും, ദിനേശ്­ നായകനായ ഒരു നാള്‍ കൂത്തിലും (തമിഴ്­ ) നായികയായി അഭിനയ പാടവം തെളിയിച്ച്­, മലയാള തമിഴ്­ സിനിമ ലോകത്തെ വിസ്­മയിപ്പിച്ച യുവ നായിക മിയ ജോര്‍ജ്­, സിനിമയിലും മിനിസ്ക്രീനിലും കോമഡി വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന പ്രശസ്ത സിനിമാതാരം, അടുത്ത കാലത്ത് ഹിറ്റ്­ മൂവികളായ സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയ കഥ, ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കൃഷ്ണ പ്രഭ, മിമിക്രി കലാരംഗത്തെ കുലപതിമാരിര്‍ കോമഡി രംഗത്ത്­ വേറിട്ട അവതരണശൈലിയുമായെത്തിയ കലാഭവന്‍ പ്രദീപ്­ ലാല്‍ , പ്രശാന്ത്­ കാഞ്ഞിരമറ്റം (ജഗതിമയം ഫെയിം) എന്നിവ ര്‍ ചേര്‍ന്ന്­ ചിരിയുടെ മാമാങ്കത്തിന്­ തിരികൊളുത്തുന്നു.

തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന വൈശാഖസന്ധ്യയില്‍ കേരളത്തിലെ പ്രമുഖ കീബോര്‍ഡു പ്ലെയര്‍ ലിജോ ലീനോസ്­, തബലിസ്റ്റ്­ സന്ദീപ്­ എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്­ദ്ധരും പങ്കെടുക്കും.വൈശാഖസന്ധ്യ 2016 ന്റെ ശബ്ദ നിയന്ത്രണം പ്രശസ്­ത സൗണ്ട്­ എഞ്ചിനിയര്‍ കെ.ടി ഫ്രാന്‍സിസ്­ ആയിരിക്കും.

പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്­തതയുംകൊണ്ട്­ ഒട്ടേറെ പുതുമകളാണ്­ സെവന്‍ സീസ്­ എന്റര്‍റ്റൈന്‍മെന്‍റ് ബാനറില്‍ എത്തുന്ന “പെരിയാര്‍ വൈശാഖസന്ധ്യ 2016′ ലൂടെ കാഴ്­ചവെയ്­ക്കുന്നത്­. പെരിയാര്‍ ഡെയിലി ഡിലൈറ്റ്­ ഗ്രാന്‍ഡ്­ സ്‌­പോണ്‌­സറായി എത്തുന്ന ഷോയുടെ മീഡിയ സ്‌­പോണ്‍സര്‍ മലയാളി എഫ്­.എം ആണ്­.

കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ബന്ധപ്പെടുക :

സെബാസ്റ്റ്യന്‍ ആന്റണി (732) 690­3934, ബിജോ ജോസഫ്­ (732) 500­7420, ജയന്‍ ജോസഫ്­ (908) 400­2635, ടോം പെരുംപായില്‍ (646) 326­3708, തോമസ്­ ചെറിയാന്‍ പടവില്‍ (908) 906­1709, മിനേഷ് ജോസഫ്­ (201) 978­9828, മേരിദാസന്‍ തോമസ്­ (201) 912­6451

ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നതാണ്. WWW.MEGASHOWNJ.COM

വാര്‍ത്ത: സെബാസ്റ്റ്യൻ ആന്റണി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top