Flash News

അഞ്ചു കോടി രൂപ ഉടനെ അടയ്ക്കണമെന്ന് ശ്രീശ്രീ രവിശങ്കറിനോട് കോടതി

May 31, 2016

SHANKARന്യൂഡല്‍ഹി: യമുനാതീരത്ത് ലോക സാംസ്‌ക്കാരികോല്‍സവം സംഘടിപ്പിച്ചതിന് കോടതി ചുമത്തിയ പിഴ അടച്ചു തീര്‍ക്കാന്‍ ആര്‍ട്ട് ഓഫ് ലിവിംങ് ആചാര്യന്‍ ശീ ശ്രീ രവിശങ്കറിനോട് കോടതി ആവശ്യപ്പെട്ടു. അഞ്ച് കോടി രൂപയാണ് പിഴ. കോടതി ചുമത്തിയ പിഴയടച്ചു തീര്‍ക്കാത്തതിനെ തുടര്‍ന്നാണ് പെട്ടെന്ന് അടച്ചു തീര്‍ക്കാന്‍ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. എതിര്‍പ്പുകള്‍ വക വെക്കാതെ യമുനാതീരത്ത് മേള സംഘടിപ്പിച്ചതിന് കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ യമുനാതീരത്ത് ലോക സാംസ്‌കാരിക മേള നടത്തിയതിന് അഞ്ച് കോടി രൂപ പിഴയടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിഴയായി 25 ലക്ഷം രൂപ മാത്രമേ സംഘടനയടച്ചിട്ടുള്ളൂ. പരിപാടി സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍ തന്നെ പിഴയടയ്ക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയതാണ്. എന്നാല്‍ പല വട്ടം താക്കീത് നല്‍കിയിട്ടും പിഴ അടയ്ക്കാന്‍ സംഘാടകര്‍ തയ്യാറായില്ലെന്നും കോടതി പറഞ്ഞു. ഇത് നിയമ ലംഘനമാണെന്നും സംഘടനയെ തന്നെ ഇത് ബാധിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

പരിപാടി നടത്തുന്നതിനായി ഡി.എന്‍.ഡി ടോള്‍ പാലത്തിന് സമീപത്തായി എഴ് ഏക്കറോളം വിസ്തൃതിയുളള വേദി കെട്ടിയുണ്ടാക്കിയിരുന്നു. പരിപാടിയില്‍ 155 രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്. യമുനാ തീരത്ത് പരിപാടി നടത്താന്‍ നല്‍കിയ അനുമതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി സന്നദ്ധ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ എതിര്‍പ്പുകളെ അവഗണിച്ച് പരിപാടി നടത്തുകയായിരുന്നു.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top