Flash News

ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന ഗാന സന്ധ്യ ഫൊക്കാന കണ്‍വെന്‍ഷനില്‍

June 3, 2016

TRIBUTES JULY 3rd FINAL POSTERഫൊക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ സംഗീത സാന്ദ്രമാകുന്ന ഗാനശേഖരവും ആയി എത്തുന്നു ശ്രുതിലയ.

ഫൊക്കാന 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാന ജനറല്‍ കണ്‍വന്‍ഷനില്‍ ആണ് ഈ ഗാന സന്ധ്യ അരങ്ങേറുന്നത്.

1950 മുതലുള്ള മലയാളത്തിലെയും ഹിന്ദി, തമിഴ് എന്നെ ഭാഷകളിലേ മറക്കാനാകാത്ത ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന ഈ ഗാന സന്ധ്യ നയിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനും ആണ്.

തത്സമയ ലൈവ് 12 പീസ് ഓര്‍ക്കസ്‌ട്ര കൂടെ അരങ്ങേറുന്ന ഈ ഗാന സന്ധ്യ ചിക്കാഗോ ആസ്ഥാനമായ ശ്രുതിലയ ഓര്‍ക്കസ്‌ട്രയും ഫൊക്കാനയും ചേര്‍ന്നാണ് അവതരിപ്പികുന്നത്. മണ്മറഞ്ഞു പോയ മലയാളത്തിന്റെ സ്വന്തം സംഗീത സാമ്രട്ടുകള്‍ക്ക് മുന്‍പില്‍ സ്മരണയായി ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഒട്ടനവധി ഗാന ശേഖരങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള ആദരാഞ്ജലികള്‍ “TRIBUTES” unplugged ഈ സംഗീത നിശയുടെ ഒരു പ്രധാന ആകര്‍ഷണം ആണ്. ജൂലൈ 1 മുതല്‍ ആണ് ടോറന്റോ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ഫൊക്കാന പ്രധാന വേദിയായ ഓ.എന്‍.വി നഗറിൽ അരങ്ങേറുന്നത്.

സമൂഹമായി ജീവിക്കാനും കൂട്ടായി അദ്ധ്വാനിക്കാനും തുടങ്ങിയപ്പോള്‍ വിരസതയകറ്റാനും ഉന്മേഷം പകരാനും സംഗീതം ഒരു കലയായി വികസിച്ചുവന്നു. ജനങ്ങളുടെ സാംസ്കാരികപുരോഗതിയില്‍ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട്. സംഗീതോപകരണം ഉപയോഗിച്ചും വായ കൊണ്ടുമാണ് മനുഷ്യന്‍ സംഗീതം ആലപിക്കുന്നത്. പടിഞ്ഞാറന്‍ സംഗീതം, കിഴക്കന്‍ സംഗീതം എന്നു രണ്ടു രീതിയിലാണ് ആഗോള സംഗീതത്തെ പൊതുവേ ഭൂമിശാസ്ത്രപരമായി വേര്‍തിരിച്ചിട്ടുള്ളത്. മനുഷ്യന്‍ കൂടുതല്‍ ബന്ധപ്പെട്ടതുമൂലം സംഗീത രീതികളും കൂടി കലര്‍ന്നു. അത് പിന്നീട് ഫ്യൂഷന്‍ സംഗീതം എന്ന വിഭാഗമായും അറിയപ്പെട്ടു തുടങ്ങി.

കര്‍ണാടക സംഗീതത്തിന്റെയും ഒരളവുവരെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും വശ്യതയില്‍ വീണ് പോയ മലയാളികളുടെ രുചിബോധം നിരവധി നാട്ട് വൈവിദ്ധ്യങ്ങളെ ഓര്‍മകളില്‍ നിന്ന് പോലും അകറ്റികഴിഞ്ഞു. വടക്കന്‍പാട്ടിന്റെ ഈണങ്ങളും , പടയണിയുടെ ഗോത്രഭാവഗംഭീരമായ ശീലുകളും, പുള്ളുവന്‍പാട്ടിന്റെ പരുക്കന്‍ സ്വരഗതികളും, കൈകൊട്ടിക്കളിപാട്ടിന്റെ നിരങ്കുശമായ ഒഴുക്കും പൊതുജനാഭിരുചിയില്‍ നിന്ന് മിക്കവാറും മാറികഴിഞ്ഞു. ശാസ്ത്രീയമായി ശ്രുതി, താളം, ഭാവം അഥവാ ശബ്ദത്തിന്റെ പലതരത്തിലുള്ള വ്യതിയാനങ്ങള്‍ എന്നിവയാണ് സംഗീതത്തിലെ പ്രധാന ഘടകങ്ങള്‍. ഈ കലയ്ക്ക് ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം.

അങ്ങനെ ഈ കണ്‍വന്‍ഷന്‍ മുഴുവന്‍ സംഗീതപരമയിരിക്കും എന്നതില്‍ സംശയമില്ലയെന്ന്‌ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, എന്റര്‍റ്റെയ്മെന്റ് ചെയര്‍ ബിജു കട്ടത്തറ, വൈസ്‌ പ്രസിഡന്റ്‌ ജോയ് ചെമ്മാച്ചേല്‍, ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുരിയപ്പുറം, അസോ.ജോയിന്റ്‌ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌, എന്നിവര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top