Flash News

മാധവന്‍ നായര്‍ക്ക് പിന്തുണയുമായി ന്യൂജേഴ്‌സി മലയാളികള്‍

June 4, 2016

mbn-PHOTOന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ പ്രമുഖ സംഘടനകളായ കേരളാ കള്‍ച്ചറല്‍ ഫോറം, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്), നാമം എന്നിവര്‍ സംയുക്തമായി ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാധവന്‍ ബി.നായര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന് യോഗം വിളിക്കുന്നു. സീനിയര്‍ ഫൊക്കാന നേതാവ് ടി.എസ്.ചാക്കോ വിളിച്ചുകൂട്ടുന്ന യോഗത്തിലേക്ക് ഏവര്‍ക്കും സ്വാഗതമെന്ന് അദ്ദേഹം അറിയിച്ചു. ജൂണ്‍ 5 ഞായറാഴ്ച 6 മണിക്ക് ബര്‍ഗന്‍‌ഫീല്‍ഡിലുള്ള സ്വാദ് റെസ്റ്റോറന്റില്‍ (4 ബെഡ്ഫുഡ് അവന്യൂ, ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി) വെച്ചാണ് യോഗം നടക്കുന്നത്.T S Chacko photo

നാമം പ്രസിഡന്റ് ജിതേഷ് തമ്പി, കേരളാ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍, മഞ്ച് പ്രസിഡന്റ് സജി മോന്‍ ആന്റണി എന്നിവര്‍ യോഗം വിജയകരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

ജൂലൈ 1 മുതല്‍ 4 വരെ ടൊറന്റോയിലാണ് ഫൊക്കാന കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top