Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 479 ജീവനക്കാര്‍ക്ക് കോവിഡ്-19   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****    ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****   

യു.എസ്. കോണ്‍ഗ്രസില്‍ മോദി താരമായി; പാക്കിസ്ഥാന് പരോക്ഷമായ മുന്നറിയിപ്പ്

June 9, 2016

Zemanta Related Posts Thumbnailവാഷിങ്ടണ്‍: ഭീകരതയാണ് ലോകം നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ അയല്‍രാജ്യമാണ് ഇതിന് തുടക്കകാരെന്നും ഭീകരതയെ വളര്‍ത്തുന്നതെന്നും മോദി പറഞ്ഞു. പാകിസ്ഥാനെ ലക്ഷ്യംവെച്ചുള്ള മോദിയുടെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. വാഷിങ്ടണില്‍ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചുള്ള മോദിയുടെ പ്രസംഗം അമേരിക്കയോടുളള കേന്ദ്രസര്‍ക്കാരിന്റെ താത്പര്യം കൂടി വ്യക്തമാക്കുന്നതായിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഭീകരവാദം ഉപയോഗിക്കുന്നതിനെ അതിശക്തമായ നടപടി വേണമെന്നും മോദി യുഎസ് കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ ഇടപെടലുകളെ കുറിച്ച് പരാമര്‍ശിക്കവെ അമേരിക്കയുടെ അഫ്ഗാന്‍ താത്പരം അവിടുത്തെ ജനതയ്ക്ക് വേണ്ടിയുളള ഇടപെടലാണെന്നും മോദി വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണ സമയത്ത് ഇന്ത്യക്ക് പിന്തുണ നല്‍കിയതില്‍ അമേരിക്കയോട് മോദി നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങള്‍ക്കും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കാനുണ്ടെന്നും അതിനാല്‍ സഖ്യത്തിലാകേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു. ഇന്ത്യയ്ക്ക് മുന്നോട്ട് പോകാന്‍ അമേരിക്കയുടെ സഹകരണം ആവശ്യമാണെന്നും അതുകൊണ്ട് തന്നെ ആധിപത്യവും ഒറ്റപ്പെടലുമല്ല സഹകരണമാണ് വേണ്ടതെന്നും മോദി ഓര്‍മ്മിപ്പിച്ചു.

അമേരിക്കയുടെ ജനാധിപത്യം ലോകരാജ്യങ്ങള്‍ക്ക് പ്രചോദനമാണെന്നും ഗാന്ധിജിയുടെ അഹിംസാമാര്‍ഗം മാര്‍ട്ടിന്‍ ലൂഥര്‍ കിങ് അടക്കമുളളവരെ സ്വാധീനിച്ചതായും മോദി പറഞ്ഞപ്പോള്‍ യുഎസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ ഹര്‍ഷാരവത്തോടെ പ്രസംഗത്തെ ഏറ്റെടുത്തു. ആണവക്കരാര്‍ ഇരുരാജ്യങ്ങള്‍ തമ്മിലുളള ബന്ധത്തിനെ കൂട്ടിയിണക്കിയെന്നു മറ്റ് ഏത് രാജ്യങ്ങളെക്കാള്‍ അമേരിക്കയുമായാണ് ഇന്ത്യ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതെന്നും മോദി പറഞ്ഞു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top