Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

നിര്യാതരായ എം.എ. കുരുവിളയുടെയും ഭാര്യ ലീലാമ്മയുടെയും സംസ്‌കാരം നാളെ (ജൂണ്‍ 11 ശനി)

June 10, 2016

kuruvila

ഫിലഡല്‍ഫിയ: നിര്യാതരായ എം.എ. കുരുവിളയുടെയും (82) ഭാര്യ ലീലാമ്മ കുരുവിളയുടെയും (79) സംസ്‌കാരം ശനിയാഴ്ച നടത്തും.

മണര്‍കാട് മറ്റത്തില്‍ കുടുംബാംഗമായ കുരുവിളയും ആനിക്കാട് ഏണാട്ട് കുടുംബാംഗമായ ലീലാമ്മയും ഫിലഡല്‍ഫിയയിലെ ആദ്യകാല കുടിയേറ്റക്കാരാണ്. 1977-ല്‍ സ്ഥാപിതമായ സെന്റ് പീറ്റേഴ്‌സ് സിറിയക്ക് കത്തീഡ്രലിന്റെസ്ഥാപക കുടുംബങ്ങളില്‍ ഇവരും ഉള്‍പ്പെടും.

1993 മുതല്‍ 95 വരെ കുരുവിള പള്ളി ട്രസ്റ്റിയായിരുന്നു. ലീലാമ്മ രജിസ്‌ട്രേഡ് നഴ്‌സും കുരുവിള മാനുഫാക്ചറിംഗ് കമ്പനി ഉദ്യോഗസ്ഥനുമായിരുന്നു.

മക്കള്‍: സുജ സാബു, ലത സാബു, സജു കുരുവിള. മരുമക്കള്‍: സാബു ജോണ്‍, സാബു തോമസ്, ജസി കുരുവിള.

ഏതാനും ദിവസം മുന്‍പ് പള്ളിയില്‍ വെച്ച് 50-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച ഇരുവരുടെയും പെട്ടെന്നുള്ള നിര്യാണം സമൂഹത്തെ ഞെട്ടിച്ചു. മരണത്തില്‍ ദുരൂഹതയൊന്നും ഉള്ളതായി കരുതുന്നില്ല. എല്ലാവരുമായും നല്ല ബന്ധം കാത്തു  സൂക്ഷിക്കുകയും എപ്പോഴും പ്രസന്നവദനരും കര്‍മ്മനിരതരുമായിരുന്ന ഇരുവരും അന്ത്യയാത്രയിലും ഒന്നിച്ചത് ബന്ധുമിത്രാദികള്‍ക്ക് തേങ്ങലായി. ഉറ്റവരെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ലായിരുന്നു.

പൊതുദര്‍ശനം ഇന്ന് (ജൂണ്‍ 10 വെള്ളി) വൈകീട്ട് 6 മുതല്‍ 9 വരെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍.

വി. കുര്‍ബാനയും സംസ്‌കാര ശുശ്രൂഷയും ശനിയാഴ്ച രാവിലെ 7:30 ന്. തുടര്‍ന്ന് സംസ്‌കാരം ലാമ്പ് ഫ്യൂണറല്‍ ഹോമിന്റെ ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍.

സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ വികാരി ഫാ. ജോയി ജോണ്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top