Flash News

യു.എസ്. കെമിസ്‌ട്രി ഒളിമ്പ്യാഡ് ടീം ഫൈനലില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഇരട്ടകള്‍ മത്സരിക്കും

June 11, 2016

"Twin sisters Anushka Walia and Anjali Walia, both 15, from Fremont, Calif. describe their app at the Technovation Challenge, a mobile app startup competition in Santa Clara, Calif., Wednesday evening June 18, 2014. (Calyse Tobias/Mosaic)"

ഫ്രീമോണ്ട് (കാലിഫോര്‍ണിയാ): യു.എസ്. കെമിസ്ട്രി ഒളിമ്പ്യാഡ് 20 അംഗ ഫൈനല്‍ ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളും, ഇരട്ട സഹോദരികളുമായ അനുഷ്‌ക്ക വാലിയ, അഞ്ജലി വാലിയ എന്നിവരെ അമേരിക്കന്‍ കെമിസ്ട്രി സൊസൈറ്റി തിരഞ്ഞെടുത്തു.

യു.എസ്. ടീമില്‍ അഞ്ജലി ആദ്യമായാണ് ഫൈനലില്‍ എത്തുന്നത്. സഹോദരി അനുഷ്‌ക വാലിയ 2015 ല്‍ നടന്ന മത്സരത്തില്‍ ടോപ് സ്‌ക്കോററായ 20 വിദ്യാര്‍ത്ഥികളില്‍ ഉല്‍പ്പെട്ടിരുന്നു.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 16,000 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇവരില്‍ നിന്നും 20 പേര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ കെമിസ്‌ട്രി ഒളിമ്പ്യാഡില്‍ എഴുപതു രാഷ്ട്രങ്ങളില്‍ നിന്നുള്ള ഫൈനലിസ്റ്റുകളാണ് പങ്കെടുക്കുക.

ജൂലായ് 23 മുതല്‍ ആഗസ്റ്റ് 1 വരെയാണ് ഫൈനല്‍ മത്സരങ്ങള്‍.

കാലിഫോര്‍ണിയ ഫ്രീമോണ്ടില്‍ നിന്നുള്ളവരാണ് അനുഷ്‌ക്ക-അജ്ഞലി വാലിയ സാഹോദരിമാര്‍.

anushka


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top