Flash News

കലാഭവന്‍ മണിയുടെ മരണം സി.ബി.ഐക്ക് തെളിയിക്കാനാകുമോ? ബന്ധുക്കള്‍ ആരോപിക്കുന്ന ദുരൂഹതക്ക് പുതിയ തെളിവുകള്‍ കണ്ടെത്തേണ്ടിവരും

June 11, 2016

kalabhavan maniതിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ ഏറ്റെടുക്കാനൊരുങ്ങുമ്പോള്‍ നിരവധി ചോദ്യങ്ങളാണുയരുന്നത്. മണിയുടെ മരണം അമിത മദ്യപാനം മൂലമുള്ള സ്വഭാവിക മരണമാണെന്ന നിലപാടിലാണ് കേരള പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. ഗുരുതര കരള്‍ രോഗമുള്ള മണി സുഹൃത്തുക്കളോടൊപ്പം ദിവസങ്ങളോളം മദ്യപിക്കുകയും ഇത് മരണത്തിലേക്ക് നയിച്ചു എന്നുമാണ് സാഹചര്യം വ്യക്തമാക്കുന്നത്. മദ്യപാനത്തിന് മണിയെ പ്രേരിപ്പിച്ച സുഹൃത്തുക്കള്‍ക്കെതിരെ പ്രേരണാക്കുറ്റം പോലും ചുമത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസ്. കാരണം, അതിനുതക്ക തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. മണിയുടെ സഹോദരനും ഭാര്യയും മറ്റും ആരോപിക്കുന്നപോലെ, മണിയുടെ മരണത്തില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ട് എന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ല. ഈ നിലക്ക് മണിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സി.ബി.ഐ വിയര്‍ക്കേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ സൂചന.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഡി.ജി.പി ലോക്നാഥ് ബഹ്റ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാറിലേക്ക് നിര്‍ദേശം സമര്‍പ്പിച്ചത്.

ബന്ധുക്കളുടെ സംശയവും പ്രശസ്തനായ വ്യക്തി എന്ന പരിഗണനയും മുന്‍നിര്‍ത്തിയാണ് കേസ് സി.ബി.ഐക്ക് വിടാന്‍ പൊലീസ് മേധാവി ശിപാര്‍ശ ചെയ്തത്. എസ്.പി പി.എന്‍. ഉണ്ണിരാജന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചിരുന്നത്.

കലാഭവന്‍ മണിയുടെ ആന്തരികാവയവത്തില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. പിന്നീട് ഹൈദരാബാദിലെ കേന്ദ്ര ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടുമില്ല. മറിച്ച് ആന്തരികാവയവങ്ങളില്‍നിന്ന് മെഥനോളിന്‍െറ സാന്നിധ്യമാണ് കണ്ടത്തെിയത്. മണി മരിച്ച് മൂന്ന് മാസമായിട്ടും അന്വേഷണം എങ്ങുമത്തൊത്ത സാഹചര്യത്തിലാണ് രാമകൃഷ്ണനും മണിയുടെ കുടുംബാംഗങ്ങളും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
മണി സി.പി.എം അനുഭാവിയായതിനാല്‍ അദ്ദേഹത്തിന്‍െറ മരണത്തിലെ ദുരൂഹത നീക്കേണ്ടത് പാര്‍ട്ടിയുടെ കൂടി ബാധ്യതയാണ്. മാത്രമല്ല, തെരഞ്ഞെടുപ്പുസമയത്ത് ഇക്കാര്യം സി.പി.എമ്മിന്‍െറ പ്രാദേശിക നേതാക്കള്‍ മണിയുടെ കുടുംബത്തിന് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ്, സഹോദരന്‍െറ ആവശ്യം തള്ളിക്കളയാനാകാത്ത അവസ്ഥയുണ്ടായത്.

സാമ്പത്തികവും മറ്റുമായ കാരണങ്ങളാണ് മണിക്ക് നിരവധി ശത്രുക്കളുണ്ടെന്നാണ് കുടുംബത്തിന്‍െറ പരാതി. മണി നിരവധി സുഹൃത്തുക്കള്‍ക്ക് ലക്ഷങ്ങള്‍ കടം നല്‍കിയിട്ടുണ്ടെന്നും അത് തിരിച്ചുചോദിച്ചതാണ് സുഹൃത്തുക്കളെ പ്രകോപിപ്പിച്ചതെന്നുമാണ് പരാതി. മണിക്ക് ഗുരുതരമായ കരള്‍ രോഗമുണ്ടെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ മദ്യപാനത്തിന് ഇവര്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും വീട്ടുകാരില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നുവെന്നുമാണ് പരാതി. മാത്രമല്ല, മണി അബോധാവസ്ഥയിലായിട്ടും ആശുപത്രിയിലത്തെിക്കുന്നതിനുമുമ്പ് വീട്ടുകാരെ അറിയിച്ചില്ളെന്നുമാത്രമല്ല, പാഡി കഴുകി വൃത്തിയാക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്‍െറ പരാതി. മണിയെ ആശുപത്രിയിലാക്കുന്നതിന്‍െറ തലേന്ന് രാത്രി സന്ദര്‍ശിച്ച തരികിട സാബു, ജാഫര്‍ ഇടുക്കി എന്നിവരെ സംശയത്തില്‍ നിര്‍ത്തിയുള്ള സഹോദരന്‍ രാമകൃഷ്ണന്‍െറ പരാമര്‍ശങ്ങളും വന്‍ വിവാദമായിരുന്നു.

മണിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ അമിത മദ്യപാനം മരണത്തിന് കാരണമായെന്ന നിഗമനത്തിലാണ് എത്തിയതെങ്കില്‍ കാക്കാനാട് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ കീടനാശിനിയുടെ അംശം കണ്ടത്തെി. അതോടെ അന്വേഷണം തകിടം മറിഞ്ഞു. പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്തെിയ മീഥൈല്‍ ആല്‍ക്കഹോളും ലാബ് പരിശോധനയില്‍ പുറത്തുവന്ന കീടനാശിനിയും മണിയുടെ രക്തത്തില്‍ എങ്ങനെ വന്നെന്ന് പറയാന്‍ അന്വേഷണ ഉദ്യോസ്ഥര്‍ക്കായില്ല.

ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കേസന്വേഷണം നേര്‍ ദിശയിലാക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. മണിയുടെ സഹായികളായ നാലുപേരെയും നടന്മാരായ സാബുവിനെയും ജാഫര്‍ ഇടുക്കിയെയും ചോദ്യം ചെയ്തതും അന്വേഷണത്തില്‍ വെളിച്ചംവീശിയില്ല.

ഹൈദരാബാദിലെ ലബോറട്ടറി പരിശോധനാ ഫലം വന്നപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടത്തെലാണ് അംഗീകരിക്കപ്പെട്ടത്. അതിനെതിരെ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ രംഗത്തുവന്നത് മാത്രമല്ല, അങ്ങനെയെങ്കില്‍ കാക്കനാട് ലാബിലെ പരിശോധനയില്‍ കീടനാശിനി സാന്നിധ്യം കണ്ടത്തെിയത് എങ്ങനെയെന്ന ചോദ്യം വീണ്ടുമുയര്‍ന്നു. ഇതേതുടര്‍ന്നാണ് രാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണ്ട് സി.ബി.ഐ അന്വേഷണത്തിന് നിവേദനം നല്‍കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top