- Malayalam Daily News - http://www.malayalamdailynews.com -

കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

FLOOD_8_1542125gതിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്ത് 10 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. കൊല്ലത്തും ആലപ്പുഴയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. ഒരാളെ കാണാതായി. ഞായറാഴ്ച മാത്രം 75 വീടുകള്‍ പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോഴിക്കോട് ജില്ലയില്‍ 30 ഉം കൊല്ലത്ത് 24 ഉം വീടുകള്‍ ഭാഗികമായി തകര്‍ന്നവയില്‍പെടും. പൂര്‍ണമായി തകര്‍ന്ന അഞ്ചില്‍ നാലും കൊല്ലത്താണ്. ഒരെണ്ണം എറണാകുളത്തും.

സംസ്ഥാനത്ത് 203 വീടുകള്‍ ഭാഗികമായും 20 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകിയും ശക്തമായ കാറ്റില്‍ മേല്‍ക്കൂര ഇളകിയുമാണ് അധികം വീടുകള്‍ക്കും കേടുപാടുണ്ടായത്. ചിലയിടങ്ങളില്‍ വെള്ളപ്പാച്ചിലിലും നാശം സംഭവിച്ചിട്ടുണ്ട്. കനത്തമഴയില്‍ സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നായി കൃഷിനാശമടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നഷ്ടം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൃഷിനാശം സംബന്ധിച്ച് കണക്കെടുക്കാനും റിപ്പോര്‍ട്ട് തയാറാക്കാനും കൃഷി ഉദ്യോഗസ്ഥര്‍ക്കും കൃഷിമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍െറ തീരദേശവും പ്രക്ഷുബ്ധമാണ്. തീരമേഖലകളിലെ വീടുകളടക്കം കടലെടുക്കല്‍ ഭീതിയിലാണ്. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി തീരമേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]