Flash News

അടുക്കള: രുചികരമായ മീന്‍ വിഭവങ്ങള്‍

June 12, 2016

FISH-FRY

നെയ്‌മീന്‍ റോസ്റ്റ്

ആവശ്യമായ സാധനങ്ങള്‍
നെയ് മീന്‍- ആറു കഷ്ണം
മുളക് പൊടി
മഞ്ഞള്‍ പൊടി
കുരുമുളക് പൊടി
നാരങ്ങ നീര്- അര സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
റോസ്റ്റ് ചെയ്യാന്‍
സവാള അരിഞ്ഞത്- രണ്ടു വലുത്
ഇഞ്ചി അരിഞ്ഞത്- ഒരു കഷ്ണം
വെളുത്തുള്ളി അരിഞ്ഞത് – ആറ് അല്ലി
പച്ചമുളക് അരിഞ്ഞത്- രണ്ടെണ്ണം
തക്കാളി അരിഞ്ഞത്- ഒരു വലുത്
മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
മല്ലിപ്പൊടി – അര സ്പൂണ്‍
കാശ്മീരി മുളകുപൊടി- ഒരു സ്പൂണ്‍
കുരുമുളകുപൊടി- അര സ്പൂണ്‍
കറിവേപ്പില
ഉപ്പ്
വെള്ളം- അര കപ്പ്

തയാറാക്കുന്ന വിധം
നെയ് മീന്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച് മസാല പുരട്ടി വയ്ക്കുക. അര മണിക്കൂറിന് ശേഷം ഇത് പൊരിച്ചു മാറ്റിവയ്ക്കാം (മുക്കാല്‍ ഭാഗം വേവിച്ചാല്‍ മതി). മീന്‍ പൊരിച്ച അതേ പാനില്‍ തന്നെ ആവശ്യമെങ്കില്‍ ഒരു സ്പൂണ്‍ ഓയില്‍ കൂടി ചേര്‍ത്ത് സവാള വഴറ്റുക. സവാള ഒന്ന് വാടിയ ശേഷം ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറി വേപ്പില തുടങ്ങിയവ ചേര്‍ക്കുക. തക്കാളി കൂടി ചേര്‍ത്ത് നന്നായി വഴറ്റുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. പൊടികള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം വെള്ളം ചേര്‍ക്കാം. വെള്ളം തിളച്ചു വരുമ്പോള്‍ ു്രെലാുഫ ചെയ്തു വെച്ച മീന്‍ ചേര്‍ത്ത് മസാല പൊതിഞ്ഞു ഒരഞ്ചു മിനിറ്റ് വേവിക്കുക . ഇടയ്ക്ക് മറിച്ചിട്ടു കൊടുക്കണം. വെള്ളം നന്നായി വറ്റി മീനില്‍ മസാല നന്നായി പിടിച്ച ശേഷം വാങ്ങി വച്ച് ഉപയോഗിക്കാം.

ചെമ്മീന്‍ തോരന്‍PRAWNS

ആവശ്യമായ സാധനങ്ങള്‍
1. ചെമ്മീന്‍- ഒരു കപ്പ്
2. മുളക്പൊടി- ഒന്നര സ്പൂണ്‍
3. മഞ്ഞള്‍പൊടി- മുക്കാല്‍ സ്പൂണ്‍
4. വെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂണ്‍
5. മല്ലി- രണ്ടു സ്പൂണ്‍
6. ഉലുവ- മുക്കാല്‍ സ്പൂണ്‍
7. വറ്റല്‍മുളക്- മൂന്നെണ്ണം
8. തേങ്ങ- മുക്കാല്‍കപ്പ്
9. ഇഞ്ചി- ഒരു സ്പൂണ്‍ (അരിഞ്ഞത് )
10. കടുക്- ഒരു സ്പൂണ്‍
11. ഉള്ളി- ഒന്ന് വലുത് (അരിഞ്ഞത് )
12. പുളി പിഴിഞ്ഞത്- രണ്ടു സ്പൂണ്‍
13. കറിവേപ്പില- രണ്ടു തണ്ട്
14. എണ്ണ- ആവശ്യത്തിന്
15. ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം
ചെമ്മീനില്‍ മുളക്പൊടി, മഞ്ഞള്‍പൊടി, വെളുത്തുള്ളി പേസ്റ്റ് എന്നിവ പുരട്ടി 10-15 മിനിട്ട് വയ്ക്കുക.പാനില്‍ മല്ലി, ഉലുവ, വറ്റല്‍മുളക് ഇട്ട് വറുക്കുക. തണുത്ത ശേഷം വറുത്ത കൂട്ട്, തേങ്ങ ചിരവിയത് (1 ടേബിള്‍ സ്പൂണ്‍ തേങ്ങ മാറ്റി വയ്ക്കുക), ഇഞ്ചി എന്നിവ മിക്സിയില്‍ ഇട്ട് വെള്ളം ചേര്‍ത്ത് അരയ്ക്കുക (നന്നായി അരയ്ക്കേണ്ടതില്ല). പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. കറിവേപ്പില ചേര്‍ക്കുക. ഉള്ളി ഇട്ട് വഴറ്റുക. ഇളം ബ്രൗണ്‍ നിറമായാല്‍ അരച്ച പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക. മസാല പുരട്ടി വച്ച ചെമ്മീനും പുളിവെള്ളം പിഴിഞ്ഞതും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. 1 ടേബിള്‍ സ്പൂണ്‍ തേങ്ങയും ചെമ്മീന്‍ വേവാന്‍ ആവശ്യമായ വെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് ചെറിയ തീയില്‍ വേവിക്കുക. വെന്ത ശേഷം അടുപ്പത്ത് നിന്ന് ഇറക്കി പാത്രത്തിലേക്ക് മാറ്റി മുകളില്‍ തേങ്ങ തൂവി ചൂടോടെ വിളമ്പാം.

സിലാന്‍ഡ്രോ-ബ്ലാക് പെപ്പര്‍ ഫിഷ് ഫ്രൈCilantro&Black Pepper Fish Fry

ആവശ്യമായ സാധനങ്ങള്‍
മീന്‍ കഷ്ണങ്ങള്‍ ആക്കിയത്
മല്ലിയില- ഒരു പിടി ചെറുതായി അരിഞ്ഞത്
ഇഞ്ചി- ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- നാല് അല്ലി
പച്ചമുളക്- നാല്
കറിവേപ്പില
കുരുമുളകുപൊടി- മൂന്ന് ടേബിള്‍ സ്പൂണ്‍
മുളകുപൊടി- ഒന്നര സ്പൂണ്‍
മല്ലിപ്പൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒന്നര സ്പൂണ്‍
പെരുംജീരകം പൊടിച്ചത് – ഒരു സ്പൂണ്‍
എണ്ണ
ഉപ്പ്
കറിവേപ്പില

തയാറാക്കുന്ന വിധം
മീന്‍ വൃത്തിയാക്കി അല്‍പ്പം ഉപ്പും, കുരുമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വയ്ക്കുക. ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചെറിയ ഉള്ളിയും അരയ്ക്കുക. \ല്ലതു പോലെ അരയും മുന്‍പ് ഇതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞതും ചേര്‍ക്കുക. പൊടികള്‍ എല്ലാം തമ്മില്‍ യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഇതു തയാറാക്കി വച്ചിരിക്കുന്ന മല്ലിയില കൂട്ടിലേക്ക് ചേര്‍ത്ത് \ന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മീനില്‍ നന്നായി പുരട്ടി 15-30 മിനിട്ട് വയ്ക്കുക. പാല്‍ വെളിച്ചെണ്ണ ഒഴിച്ച് അല്‍പ്പം കറിവേപ്പില ഇട്ടു ചെറിയ തീയില്‍ മീന്‍ വറുത്ത് എടുക്കാം.

വറുത്തരച്ച മീന്‍ കറി2-775839

ആവശ്യമായ സാധനങ്ങള്‍
അയല-അര കിലോ
നാളികേരം- കാല്‍കപ്പ്
തക്കാളി-ഒന്ന്
ചെറിയ ഉള്ളി- നാലെണ്ണം
വെളുത്തുള്ളി- രണ്ട്
ഇഞ്ചി- ഒരു കഷണം
പച്ചമുളക്- രണ്ട്
ചുവന്ന മുളക്- മൂന്ന്
മുളകുപൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
പുളി

തയാറാക്കുന്ന വിധം
മീന്‍ ഇടത്തരം കഷണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. ഇതില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ പുരട്ടുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞിടണം. കറിവേപ്പിലയും ചേര്‍ക്കുക. അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഇതെല്ലാം നല്ലതു പോലെ കൂട്ടിക്കലര്‍ത്തി ഒരു മണിക്കൂര്‍ നേരം വയ്ക്കണം. പുളി ഇളം ചൂടുവെള്ളത്തിലിട്ടു വച്ച് പിഴിഞ്ഞെടുക്കണം. ഈ വെള്ളം മീന്‍കൂട്ടിലേക്ക് ഒഴിച്ച് അടുപ്പില്‍ വച്ചു തിളപ്പിക്കുക. കുറഞ്ഞ ചൂടില്‍ തിളപ്പിക്കണം. തക്കാളിക്കഷണങ്ങളും ഇടാം.

ഒരു ചീനച്ചട്ടി ചൂടാക്കി നാളികേരം വറുക്കുക. ചുവന്നുവരും വരെ വറുക്കണം. ഇതിലേക്ക് രണ്ട് ചെറിയ ഉള്ളി, കറിവേപ്പില, ചുവന്ന മുളക്, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കി പാകത്തിന് വറുത്തെടുക്കുക. ഇത് ചൂടാറുമ്പോള്‍ മിക്സിയിലിട്ട് മയത്തില്‍ അരച്ചെടുക്കണം. മീന്‍ ചെറുതായി തിളച്ചു വരുമ്പോള്‍ ഈ കൂട്ട് ഇതിലേക്കു ചേര്‍ക്കുക. തീ കുറച്ചു വച്ച് വേവിക്കണം. അല്‍പ്പം കറിവേപ്പിലയും ചേര്‍ക്കാം. മീന്‍ വെന്ത് ചാറു കുറുകി വരുമ്പോള്‍ അല്പം വെളിച്ചെണ്ണ കൂടി ചേര്‍ത്തു വാങ്ങി വയ്ക്കാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “അടുക്കള: രുചികരമായ മീന്‍ വിഭവങ്ങള്‍”

  1. Betty says:

    Would like to print the recipes. Please have a print button available for this.
    thank you

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top