Flash News

ORMA ഒമാന്‍ പ്രൊവിന്‍സ് – സണ്ണി എബ്രഹാം പ്രസിഡന്റ്, ജോയി പി.വി. സെക്രട്ടറി

June 13, 2016

getPhotoഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ORMA) ഒമാന്‍ പ്രൊവിന്‍സ് ഭാരവാഹികളെ തിരഞ്ഞെടുത്തു. സണ്ണി എബ്രഹാം (പ്രസിഡന്റ്), റ്റോബി ജോര്‍ജ്, ഡിജോ ജോയി ( വൈസ് പ്രസിഡന്റുമാര്‍), ജോയി പി വി (സെക്രട്ടറി), ശ്രേയാ എലിസബത്ത് (ജോയിന്റ് സെക്രട്ടറി), സുബിന്‍ മഠത്തില്‍ (ട്രഷറാര്‍), ഡോ. ഡോയല്‍ ജോയി (ജോയിന്റ് ട്രഷറാര്‍).

കളങ്കിതമാകാത്ത കേരള കുടുംബ മൂല്യങ്ങളോടു പ്രിയമുള്ളവര്‍, ഉത്തമ പൗരധര്‍മ്മം ശീലമാക്കിയവര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവര്‍ എന്നീ സവിശേഷതകള്‍ പുലര്‍ത്തുന്ന വിവിധ രാജ്യക്കാരായ മലയാളികളുടെ ആഗോള സൗഹാര്‍ദ്ദ പ്രസ്ഥാനമാണ് ഓര്‍മ്മ. ഫിലഡല്‍ഫിയയിലെ ജോസ് ആറ്റുപുറമാണ് ഗ്ലോബല്‍ പ്രസിഡന്റ്. ജോര്‍ജ് പി ഡി ജനറല്‍ സെക്രട്ടറി, ഷാജിമോന്‍ മിറ്റത്താനി ട്രഷറാര്‍. ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍ (ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാര്‍), മാത്യു തരകന്‍, ക്രിസ്റ്റി ജെറാള്‍ഡ്, അല്ലി ജോസഫ് ( ഗ്ലോബല്‍ സെക്രട്ടറിമാര്‍). സിബിച്ചന്‍ ചെമ്പ്‌ളായില്‍ (ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍). മുന്‍ മേഘാലയാ ഗവര്‍ണ്ണറും ഇന്ത്യന്‍ യൂണിയന്‍ മുന്‍ മന്ത്രിയുമായ എം എം ജേക്കബ്, പ്രശസ്ത ഒങ്കോളജിസ്റ്റും വാഗ്മിയുമായ ഡോ. എം വി പിള്ള (യു.എസ്.എ.) എന്നിവരാണ് രക്ഷാധികാരികള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top