Flash News

ജീവനക്കാര്‍ സ്വയം ശുദ്ധീകരണത്തിന് തയാറാകണം, ലഭ്യമാകുന്ന വരുമാനംകൊണ്ട് തൃപ്തിപ്പെടണം, പുറംവരവിന് ആരും പ്രവര്‍ത്തിക്കരുത്- പിണറായി

June 13, 2016

Pinarayi speechതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സ്വയം ശുദ്ധീകരണത്തിന് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരാണ് നമ്മുടെ നാട്ടിലെ സംഘടനകളും ജീവനക്കാരും. എന്നാല്‍, ചിലര്‍ ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അവകാശസമരങ്ങളോട് അനുകൂല സമീപനം കൈക്കൊള്ളുന്ന സമൂഹമായിട്ടും സര്‍ക്കാര്‍ ജീവനക്കാരുടെ സമരങ്ങളോട് ജനം പുറംതിരിഞ്ഞുനില്‍ക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ്. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ (കെ.ജി.ഒ.എ) സുവര്‍ണജൂബിലി സമ്മേളനത്തിന്‍െറ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭരണത്തിന്‍െറ മാധുര്യം അനുഭവിക്കേണ്ടത് സാധാരണക്കാരാണ്. അവര്‍ക്കത് പ്രാപ്യമാകണമെങ്കില്‍ സിവില്‍ സര്‍വിസ്രംഗം സംശുദ്ധമായിരിക്കണം. ജീവനക്കാര്‍ കടമകളെക്കുറിച്ചുകൂടി ഓര്‍ക്കണം. ലഭ്യമാകുന്ന വരുമാനംകൊണ്ട് തൃപ്തിപ്പെടണം. പുറംവരവിന് ആരും പ്രവര്‍ത്തിക്കരുത്. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അവരെ തിരുത്താന്‍ സര്‍വിസ് സംഘടനകള്‍ ഇടപെടണം. ഒരിക്കല്‍ താക്കീത് നല്‍കിയിട്ടും ഫലംകണ്ടില്ളെങ്കില്‍ ഉന്നതതലങ്ങളിലേക്ക് വിവരം കൈമാറണം.

ജീവനക്കാരുടെ ശമ്പളപരിഷ്കാരം 10വര്‍ഷത്തിലൊരിക്കല്‍ നടത്തണമെന്ന നിര്‍ദേശത്തോട് സര്‍ക്കാറിന് യോജിപ്പില്ല. അത് അഞ്ചുവര്‍ഷത്തില്‍തന്നെ നടപ്പാക്കും. ജനസൗഹൃദസര്‍ക്കാര്‍ ഓഫിസുകള്‍ സൃഷ്ടിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പിണറായി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top