Flash News

ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നേതൃത്വമാറ്റം വേണമെന്ന് ബെര്‍ണി സാന്റേഴ്‌സ്

June 16, 2016

berniവാഷിംഗ്ടണ്‍ ഡി.സി: ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും, നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാക്കുന്നതിനും നിലവിലുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ കാതലായ മാറ്റം വേണമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും വെര്‍മോണ്ട് സെനറ്ററുമായ ബര്‍ണി സാന്റേഴ്‌സ് ആവശ്യപ്പെട്ടു.

ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ അടിസ്ഥാന മാറ്റത്തിനു സമയം അതിക്രമിച്ചിരിക്കുകയാണെന്ന് വാഷിംഗ്ടണില്‍ ബെര്‍ണി പ്രസ്താവിച്ചു. ബര്‍ണി സാന്റേഴ്‌സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പ്രചരിപ്പിച്ചിരുന്ന ഡെമോക്രാറ്റിക്ക് നാഷണല്‍ കമ്മിറ്റി ചെയര്‍വുമണ്‍ ഡെബി വസ്സര്‍മാനെതിരെ രൂക്ഷ വിമര്‍ശനമാണ് ബര്‍ണി ഉന്നയിച്ചിരിക്കുന്നത്.

ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ഊര്‍ജ്ജസ്വലമായ നേതൃത്വം പാര്‍ട്ടിക്ക് ആവശ്യമായിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പു രംഗത്തു നിന്നും പിന്മാറുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, വ്യക്തമായ മറുപടി നല്‍കാന്‍ സാന്റേഴ്‌സ് വിസമ്മതിച്ചു.

2008 ല്‍ നടന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ ക്ലിന്റന്‍, ബറാക്ക് ഒബാമയുടെ പേര് നിര്‍ദ്ദേശിച്ചതുപോലെ ഹില്ലരിയുടെ പേര് നിര്‍ദേശിക്കുമോ എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനാണ് ബര്‍ണി ശ്രമിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ഔദ്യോഗീക പിന്മാറ്റം ഇതുവരെ പ്രഖ്യാപിക്കാത്ത സാന്റേഴ്‌സ് ഏതറ്റംവരെ പോകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top