Flash News

ജിഷ വധക്കേസ്; മൃഗീയമായ ഒരു കൊലപാതകത്തിന്റ ചുരുളഴിയുന്നു

June 16, 2016

Jisha-2കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ അറസ്റ്റിലായ അസം സ്വദേശിയായ പ്രതിയുടെ കുറ്റസമ്മതം മനുഷ്യമനഃസ്സാക്ഷിയെ മരവിപ്പിക്കുന്നത്. മുന്‍‌കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ ഈ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ഭീഷണിയാകുന്നതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. അക്രമിയുടെ കുത്തേറ്റ് വീണ ജിഷ വെള്ളം ചോദിച്ചുവെന്നും വെള്ളത്തിന് പകരം താന്‍ മദ്യം ഒഴിച്ച് കൊടുത്തുവെന്നും ജിഷ വധക്കേസിലെ പ്രതി അമി ഉല്‍ ഇസ്ലാം പോലീസിനോട് പറഞ്ഞു. വീണു കിടന്ന ജിഷയെ താന്‍ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നും സാധിക്കാതെ വന്നപ്പോഴുള്ള ദേഷ്യത്തില്‍ രഹസ്യവയവങ്ങള്‍ കുത്തികീറുകയുമായിരുന്നെന്ന് പ്രതി പറഞ്ഞു.

അത്യന്തം മൃഗീയമായ ഒരു കൊലപാതകത്തിന്റ കഥയാണ് ഈ അസംകാരന്റെ മൊഴിയിലൂടെ വെളിപ്പെടുന്നത്. ഇത് സംബന്ധിച്ച് പൊലീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ ചുരുക്കമിങ്ങനെ; അവശയായ ജിഷ തന്നെ കടിച്ചുവെന്നും അപ്പോള്‍ താന്‍ തിരിച്ച് കടിച്ചുവെന്നും പ്രതി പറയുന്നുണ്ട്. ഈ കടിയില്‍ നിന്നും ചുരിദാറില്‍ പതിഞ്ഞ ഉമിനീരില്‍ നിന്നുമാണ് പ്രതിയുടെ ഡിഎന്‍എ കണ്ടെത്താനായത്. മുന്‍ വൈരാഗ്യമാണ് കയ്യേറ്റത്തിന് കാരണമായതെന്നും പ്രതി പറയുന്നുണ്ട്. കുറച്ച് നാള്‍ മുമ്പ് പ്രതി കനാലില്‍ സ്ത്രീകള്‍ കുളിക്കുന്ന കടവിലിറങ്ങി കുളിക്കാന്‍ ശ്രമിച്ചിരുന്നു. സ്ത്രീകള്‍ ഇത് തടയുകയും പ്രതിയെ ഓടിക്കുകയും ചെയ്തു. ഇൗ സംഭവത്തില്‍ ജിഷ ഉണ്ടായിരുന്നുവെന്നും രംഗം കണ്ട് അവള്‍ ചിരിച്ചുവെന്നും അതിലുള്ള വൈരാഗ്യമാണ് ഈ സംഭവത്തിന് പ്രേരണയെന്നും സൂചിപ്പിച്ചു.

ഈ സംഭവത്തിന് ശേഷം പ്രതി അസമിലേക്ക് തിരിച്ച് പോയി. കുറച്ച് നാള്‍ കഴിഞ്ഞ് തമിഴ്‌നാട്ടില്‍ തിരിച്ച് വന്ന് കാഞ്ചിപുരത്തിനടുത്തുള്ള ശിങ്കിടിവാക്കത്തെ ഒരു കൊറിയന്‍ കമ്പനിയില്‍ ജോലി സമ്പാദിച്ചു. അവിടെ നിന്നാണ് ജിഷയോട് പകരം ചോദിക്കാന്‍ പ്രതി പെരുമ്പാവൂരിലെത്തിയത്. ഏപ്രില്‍ 28ാം തീയതി കാലത്ത് ജിഷയുടെ വീട്ടിലെത്തി ഇവര്‍ തമ്മില്‍ വക്കേറ്റമുണ്ടായി. അപമര്യാദയായി പെരുമാറിയപ്പോള്‍ ജിഷ ചെരുപ്പു കൊണ്ട് പ്രതിയുടെ മുഖത്ത് അടിച്ചു. അതില്‍ അരിശം പൂണ്ട് പുറത്ത് പോയ പ്രതി വൈകിട്ട് മദ്യപിച്ച് പകരം ചോദിക്കാനെത്തിയെന്നണ് സൂചന. തുടര്‍ന്നുണ്ടായ വഴക്കും വക്കാണവുമാണ് കൊലയില്‍ കലാശിച്ചത്. കൊല നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് പ്രതി സമ്മതിച്ചു.

പ്രതിയെ പാലക്കാട് നിന്നല്ല തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് നിന്നാണ് പിടികൂടിയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും ഫോണ്‍വിളികളുമാണ് ഇയാളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. സിം കാര്‍ഡ് ഉപേക്ഷിച്ച പ്രതി പീന്നീട് പുതുതായി വാങ്ങിയ സിം കാര്‍ഡ് ഉപയോഗിച്ച് സുഹൃത്തുക്കളെ വിളിച്ചപ്പോഴാണ് പൊലീസിന് അയാളുടെ സങ്കേതം മനസിലായത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top