Flash News

പ്രതിരോധ, വ്യോമയാന, ഒൗഷധ മേഖലകളില്‍ നൂറുശതമാനം വിദേശ നിക്ഷേപം വരുന്നു

June 20, 2016

narendramodi-20-1466425694

ന്യൂഡല്‍ഹി: പ്രതിരോധം, വ്യോമയാനം, ഒൗഷധനിര്‍മാണ മേഖലകളില്‍ നൂറുശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയം ഉദാരമാക്കി. പുതിയ മാറ്റങ്ങള്‍ വഴി ലോകത്ത് പ്രത്യക്ഷ വിദേശ നിക്ഷേപത്തിനായി സമ്പദ്വ്യവസ്ഥ ഏറ്റവും കൂടുതല്‍ തുറന്നുകൊടുക്കുന്ന രാജ്യമായി ഇന്ത്യ മാറിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

ഒറ്റബ്രാന്‍ഡ് ചില്ലറ വില്‍പന രംഗത്തെ നിയന്ത്രണ വ്യവസ്ഥയും നീക്കി. വിദേശ കമ്പനികള്‍ ആദ്യ മൂന്നു വര്‍ഷം നിശ്ചിത ശതമാനം തദ്ദേശീയ ഉല്‍പന്നങ്ങള്‍ വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ ഇനിയില്ല. സംപ്രേഷണത്തിനുവേണ്ട ടെലിപോര്‍ട്ട്, ഡി.ടി.എച്ച്, കേബ്ള്‍ ശൃംഖല, മൊബൈല്‍ ടി.വി, സ്കൈ ബ്രോഡ്കാസ്റ്റിങ് സേവനങ്ങള്‍ എന്നിവയില്‍ പൂര്‍ണതോതില്‍ എഫ്.ഡി.ഐ അനുവദിച്ചു. അമേരിക്കയിലെ ആപ്പിള്‍ കമ്പനിക്ക് റീട്ടെയില്‍ വ്യാപാരം പോഷിപ്പിക്കാന്‍ തീരുമാനം സഹായിക്കും.

മരുന്നു നിര്‍മാണ രംഗവും തുറന്നുകൊടുത്തു. സ്വാഭാവിക രീതിയില്‍ 74 ശതമാനം വിദേശ നിക്ഷേപമുള്ള പുതിയ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികള്‍ തുടങ്ങാം. നിലവിലെ കമ്പനികളിലേക്ക് പൂര്‍ണ വിദേശ നിക്ഷേപം ആകര്‍ഷിക്കാം. പൂര്‍ണതോതില്‍ വിദേശ നിക്ഷേപം അനുവദിക്കുന്ന മറ്റു രംഗങ്ങള്‍ വ്യോമയാനവും ഭക്ഷ്യ സംസ്കരണവുമാണ്. വിദേശ വിമാനക്കമ്പനികളുടെ കടന്നുവരവിന്‍െറ കാര്യത്തിലൊഴികെയാണ് വ്യോമയാന രംഗത്തെ നിക്ഷേപ സ്വീകരണം. സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ കാര്യത്തില്‍ എഫ്.ഡി.ഐ പരിധി 49ല്‍ നിന്ന് 74 ശതമാനമാക്കി. ചെറുകിട ആയുധങ്ങള്‍ നിര്‍മിക്കുന്നതിനും വിദേശ നിക്ഷേപമാകാം. പ്രതിരോധം, ടെലികോം, സ്വകാര്യ സെക്യൂരിറ്റി, വാര്‍ത്താ പ്രക്ഷേപണം എന്നീ രംഗങ്ങളിലെ വിദേശ കമ്പനികളുടെ ഓഫിസുകള്‍ ഇന്ത്യയില്‍ തുടങ്ങുന്നതിന് റിസര്‍വ് ബാങ്കിന്‍െറ അനുമതിയും പ്രത്യേക സെക്യൂരിറ്റി ക്ളിയറന്‍സും വേണമെന്ന വ്യവസ്ഥ നീക്കി.

തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനും വിദേശ നിക്ഷേപം കൂട്ടാനും തീരുമാനം ഉപകരിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top