Flash News

വിദേശ നിക്ഷേപം ഉദാരമാക്കിയത് രാജ്യത്തിന് ഭീഷണിയെന്ന് ആന്‍റണി, യച്ചൂരി

June 20, 2016

sitaram-yechury_650x400_71461521747ന്യൂഡല്‍ഹി: പ്രതിരോധ, വ്യോമയാന രംഗങ്ങളിലടക്കം വിദേശനിക്ഷേപ വ്യവസ്ഥ ഉദാരമാക്കിയ കേന്ദ്രതീരുമാനത്തെ കോണ്‍ഗ്രസും സി.പി.എമ്മും വിമര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാര്‍ എഫ്.ഡി.ഐ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ദേശസുരക്ഷക്കും സ്വതന്ത്ര വിദേശ നയത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുമെന്ന് എ.കെ. ആന്‍റണി കുറ്റപ്പെടുത്തി. പ്രതിരോധ മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചതോടെ ഇന്ത്യന്‍ പ്രതിരോധമേഖല നാറ്റോ-അമേരിക്കന്‍ രാജ്യങ്ങളിലെ ആയുധവ്യാപാരികളുടെ നിയന്ത്രണത്തിലാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ക്രമേണ ഇത് ദേശസുരക്ഷയെയും സ്വതന്ത്ര വിദേശനയത്തെയും അവതാളത്തിലാക്കും. തദ്ദേശീയ പ്രതിരോധ ഗവേഷണ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തും.

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഉണ്ടായ സംയുക്ത പ്രസ്താവന ഇന്ത്യ അമേരിക്കയുടെ സഖ്യകക്ഷിയായി മാറിയതിന് സമാനമായുള്ളതാണ്. ഏഷ്യ-പസഫിക് മേഖലയുടെ സുരക്ഷക്കുവേണ്ടി അമേരിക്കയും ഇന്ത്യയും പങ്കാളികളായി പ്രവര്‍ത്തിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഗള്‍ഫ് മേഖലയിലും പശ്ചിമേഷ്യയിലും അമേരിക്കക്കൊപ്പം സുരക്ഷ ഉറപ്പുവരുത്താന്‍ ഇന്ത്യ സഹകരിക്കുമെന്ന സംയുക്ത പ്രസ്താവനയിലെ പരാമര്‍ശം അതീവ ഗൗരവമുള്ളതാണ്. പരമ്പരാഗത സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധത്തെപ്പോലും ഇത്തരം നീക്കങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്ന് ആന്‍റണി പറഞ്ഞു.

ഇന്ത്യ-അമേരിക്ക സംയുക്ത പ്രസ്താവനയുടെ ഉപോല്‍പന്നമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആഭ്യന്തര വ്യവസായത്തെ തകര്‍ക്കും. നിക്ഷേപം ഇങ്ങോട്ടുവരുന്നതിനെക്കാള്‍ ഇന്ത്യയില്‍നിന്ന് മറ്റിടങ്ങളിലേക്കാണ് ഒഴുകുന്നത്. ഈ യാഥാര്‍ഥ്യത്തിനിടയിലാണ് നിക്ഷേപം ആകര്‍ഷിക്കാന്‍ വ്യവസ്ഥ ഉദാരമാക്കുന്നത്. നിക്ഷേപം വരാത്തതിന്‍െറ കാതലായ വിഷയം മറ്റെന്തോ ആണെന്ന് കാണണമെന്ന് യെച്ചൂരി പറഞ്ഞു. ഇന്ത്യയും അമേരിക്കയും ഉള്‍പ്പെട്ട സംയുക്ത നാവികാഭ്യാസങ്ങള്‍ മലബാര്‍ എന്ന് പേരിട്ടാണ് തുടങ്ങിയതെങ്കിലും ദക്ഷിണ ചൈനാ കടലിലാണ് എത്തിനില്‍ക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top