Flash News

അമിത് ഷാ ഇന്ന് തിരുവന്തപുരത്ത്

June 22, 2016

DSC_2854

ബിജെപി ഭാരവാഹിയോഗം തിരുവന്തപുരത്ത സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. വി മുരളീധരന്‍, സി കെ പത്മനാഭന്‍, ഒ രാജഗോപാല്‍, അഡ്വ പി എസ് ശ്രീധരന്‍ പിള്ള, , പി കെ കൃഷ്ണദാസ്, അശോക് മേനോന്‍ എന്നിവര്‍ സമീപം

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് (23.06.2016) തിരുവനന്തപുരത്ത്. രാവിലെ 9 മണിക്ക് ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന ദേശീയ ജനാധിപത്യ സഖ്യം സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ദേശീയ സംഘടനാ സെക്രട്ടറി രാം ലാല്‍, സഹ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്് എന്നിവരും പങ്കെടുക്കും. ഉച്ചക്ക് ഒരുമണിക്ക് ശിവഗിരി സന്ദര്‍ശിക്കും. സ്വാമി മാരുമായി ചര്‍ച്ച നടത്തുന്ന അമിത് ഷാ ഉച്ചഭക്ഷണവും മഠത്തില്‍ നിന്ന് കഴിക്കും.

3.30ന് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ 63-ാം ചരമവാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യും. ജഗതി അനന്തപുരി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഓ.രാജഗോപാല്‍ എംഎല്‍എ, വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

DSC_2859


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top