Flash News

‘നമുക്ക് ജാതിയില്ല’ എന്ന ഗുരു വിളംബരത്തിന്‍െറ ശതാബ്ദി ആഘോഷങ്ങളില്‍നിന്ന് ബി.ജെ.പി-എസ്.എന്‍.ഡി.പി നേതാക്കളെ ശിവഗിരി മഠം ഒഴിവാക്കി

June 22, 2016

Sree Naryana Guru Samadhi, Sivagiri, Varkalaതിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല’ എന്ന വിളംബരത്തിന്‍െറ ശതാബ്ദി ആഘോഷങ്ങളില്‍നിന്ന് ബി.ജെ.പി, എസ്.എന്‍.ഡി.പി നേതാക്കളെ ശിവഗിരി മഠം ഒഴിവാക്കി.

ഈമാസം 26ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. ഗുരുവിന്‍െറ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്നവരെ മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും അതുകൊണ്ടാണ് എസ്.എന്‍.ഡി.പി യോഗ നേതാക്കളെയടക്കം പരിപാടിയില്‍നിന്ന് ഒഴിവാക്കിയതെന്നും ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. ‘ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്’ എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്. എന്നാല്‍, ജാതി ചോദിക്കണം പറയണമെന്നാണ് യോഗ നേതാക്കളുടെ അഭിപ്രായം. ഇതിനോട് യോജിക്കാന്‍ മഠത്തിന് കഴിയില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഗുരുവിന്‍െറ പേരും സന്ദേശവും ഉപയോഗിക്കുന്നതിനെയും അനുകൂലിക്കുന്നില്ല.

എസ്.എന്‍.ഡി.പി യോഗവും ശിവഗിരി മഠവും തമ്മിലെ അകല്‍ച്ച പരിഹരിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇടപെടുമെന്ന് സൂചനയുണ്ട്. വ്യാഴാഴ്ച നടക്കുന്ന ബി.ജെ.പി സംസ്ഥാന സമിതിയോഗത്തിനായി കേരളത്തിലത്തെുന്ന അദ്ദേഹം ഉച്ചക്ക് 12.45 ഓടെ മഠത്തിലത്തെും. തുടര്‍ന്ന് മഠാധികൃതരുമായി ചര്‍ച്ച നടത്തും. എന്നാല്‍, അമിത് ഷാ ശിവഗിരിയിലത്തെുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ ഉള്ളൂവെന്നും മഠത്തിലേക്ക് ആര്‍ക്കും വരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സ്വാമി പ്രകാശാനന്ദ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top