Flash News

പ്ളസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു; സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, രണ്ട് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ കേസ്

June 23, 2016

Zemanta Related Posts Thumbnailകൊല്ലം: പ്ളസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു. രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചലിലെ സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, സ്കൂളിലെ രണ്ട് പ്ളസ് ടു വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

രാത്രി ക്രൂരമായ റാഗിങ്ങിന് കുട്ടി വിധേയമായതിനെതുടര്‍ന്ന് വിവരം രക്ഷാകര്‍ത്താക്കളെ അറിയിക്കുകയായിരുന്നു. രക്ഷാകര്‍ത്താക്കള്‍ സ്കൂള്‍ അധികൃതരെ വിവരം ധരിപ്പിച്ചപ്പോള്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ല. ടി.സി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാനാവില്ളെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചെന്നും രക്ഷാകര്‍ത്താക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരോട് പറഞ്ഞു. അവരുടെ നിര്‍ദേശപ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവം നിസ്സാരവത്കരിച്ചതിനും ടി.സി ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനുമാണ് സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top