Flash News

യു.എസ്. ഹൗസില്‍ ഡെമോക്രാറ്റിക് പ്രതിനിധികള്‍ നടത്തിയ ഇരുപത്തിയഞ്ചു മണിക്കൂര്‍ കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു

June 24, 2016

-john-lewis-sit-in-photo-വാഷിംഗ്ടണ്‍ ഡി.സി.: തോക്ക് നിയന്ത്രണത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു ഡമോക്രാറ്റിക്ക് പ്രതിനിധികള്‍ യു.എസ്.ഹൗസില്‍ നടത്തിവന്നിരുന്ന ഇരപത്തിയഞ്ചു മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു.

ജൂണ്‍ 22 ബുധനാഴ്ച ഡമോക്രാറ്റിക്ക് പ്രതിനിധി ജോണ്‍ ലുവിസിന്റെ നേതൃത്വത്തില്‍ രാവിലെ പത്തരക്കാണ് ചേംബറിന്റെ നടുത്തളത്തില്‍ തോക്ക് നിയന്ത്രണത്തില്‍ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു കുത്തിയിരിപ്പു ആരംഭിച്ചത്.

ഹൗസ് സ്പീക്കര്‍ പോള്‍ റയന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുവാന്‍ പോലും സമരക്കാര്‍ തയ്യാറായില്ല. പതിവിന് വിപരീതമായി ചേംമ്പറിനകത്തു സമരക്കാര്‍ ഭക്ഷണം വിതരണം ചെയ്തതും, ബഹളം വെച്ചതും ജനാധിപത്യത്തിന് അപമാനകരമാണെന്ന് സ്‌പീക്കര്‍ പറഞ്ഞു. തോക്ക് സൂക്ഷിക്കുന്നതിന് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നീക്കം ചെയ്ത് ബില്‍ അവതരിപ്പിക്കുവാന്‍ തയ്യാറല്ല എന്ന് സ്പീക്കറുടെ പരാമര്‍ശനം അംഗങ്ങളെ കൂടുതല്‍ പ്രകോപിതരാക്കി.

വ്യാഴാഴ്ച സ്പീക്കര്‍ സഭ പിരിച്ചുവിട്ടതോടെയാണ് സമരം അവസാനിപ്പിച്ചത്. ഡെമോക്രാറ്റിക്ക് ന്യൂനപക്ഷ ലീഡര്‍ നാന്‍സി പെലോസിയും സമരക്കാര്‍ക്കൊപ്പം നിലകൊണ്ടു.

ഇപ്പോള്‍ തത്ക്കാലം സമരം അവസാനിപ്പിക്കുകയാണെന്നും, ഈ വിഷയം ഇനി ജനങ്ങളുടെ തീരുമാനങ്ങള്‍ക്കായി വിടുകയാണെന്നും സമരത്തിന് നേതൃത്വം നല്‍കിയ ജോര്‍ജിയ സെനറ്റര്‍ ജോണ്‍ ലൂയിസ് പറഞ്ഞു. സമരത്തിനിടെ ഡമോക്രാറ്റിക്ക്-റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ പരസ്പരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

sit2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top