Flash News

ചിത്രകലാ ആചാര്യന്‍ കെ.ജി. സുബ്രഹ്മണ്യന്‍ അന്തരിച്ചു

June 29, 2016

KGSUBRAMANYAN_2913204fമുംബൈ: ഇന്ത്യന്‍ ചിത്രകലയിലെ ആചാര്യനും മലയാളിയുമായ കെ.ജി. സുബ്രഹ്മണ്യന്‍ (93) അന്തരിച്ചു. വഡോദരയിലെ ആശുപത്രിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം.

1924ല്‍ കൂത്തുപറമ്പില്‍ ജനിച്ച സുബ്രഹ്മണ്യന്‍ മദ്രാസ് പ്രസിഡന്‍സി കോളജിലെ ബിരുദപഠനകാലത്ത് ക്വിറ്റിന്ത്യാസമരത്തില്‍ ആകൃഷ്ടനായി. ആറുമാസം തടവുശിക്ഷയും അനുഭവിച്ചു. 1944ല്‍ കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ കലാപഠനത്തിനുചേര്‍ന്നു. 1951ല്‍ ബറോഡ എം.എസ് സര്‍വകലാശാലയിലെ ഫൈനാര്‍ട്സ് ഫാക്കല്‍റ്റി അംഗമായി. ലണ്ടനില്‍ ഹ്രസ്വകാല പഠനത്തിനുശേഷം ബറോഡയില്‍ തിരിച്ചത്തെി പെയിന്‍റിങ് അധ്യാപകനായി. തുടര്‍ന്ന് 2004 വരെ വിശ്വഭാരതിയിലും ബറോഡയിലും ഡീനും പ്രഫസറുമായിരുന്നു. നിരവധി വിദേശ സ്ഥാപനങ്ങളിലും വിസിറ്റിങ് ഫാക്കല്‍റ്റിയായി.

ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തില്‍ തലമുറകളുടെ അധ്യാപകനും കലാചരിത്രകാരനും വിമര്‍ശകനുമായി അദ്ദേഹം ഇന്ത്യന്‍ ചിത്രകലയുടെ കാന്‍വാസില്‍ നിറഞ്ഞുനിന്നു. വ്യത്യസ്ത മാധ്യമങ്ങളിലുള്ള അദ്ദേഹത്തിന്‍െറ പരീക്ഷണങ്ങള്‍ ആഗോളശ്രദ്ധ നേടി. കടലാസ് മുതല്‍ ടെറാക്കോട്ട, ഗ്ളാസ് തുടങ്ങിയ മാധ്യമങ്ങളില്‍ അത്യപൂര്‍വമായ രചനാശേഷി പ്രകടിപ്പിച്ചു. ലോകത്തെ പ്രമുഖ ഗാലറികളിലെല്ലാം അദ്ദേഹത്തിന്‍െറ സൃഷ്ടികളുണ്ട്. കലാകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന സുശീല ജസ്റയാണ് ഭാര്യ.

പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചു. 1981ല്‍ കാളിദാസ സമ്മാന്‍ ലഭിച്ചു. 2001ല്‍ കേരളം രവിവര്‍മ പുരസ്കാരം നല്‍കി. ദി ബട്ടര്‍ഫൈ്ള ആന്‍ഡ് ദി ക്രിക്കറ്റ്, എ സമ്മറി സ്റ്റോറി, അവര്‍ ഫ്രന്‍റ്സ് ദി ഓഗേഴ്സ്, ദി ടെയ്ല്‍ ഓഫ് ദി ടോക്കിങ് ഫേസ് എന്നിവയാണ് പ്രധാന കൃതികള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top