Flash News

തൂലിക ടി വി ചാനല്‍ അമേരിക്കയിലും

July 14, 2016

image1ന്യൂയോര്‍ക്ക് : ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൂലിക ചാനല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലും പ്രക്ഷേപണം ആരംഭിച്ചു.

2016 ഏപ്രില്‍ 4 തിങ്കളാഴ്ച വൈകിട്ട് ന്യൂയോര്‍ക്കില്‍ ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് പ്രക്ഷേപണ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട ചാനല്‍ ഇപ്പോള്‍ റോക്കു ബോക്‌സ് വഴി സൗജന്യമായി ലോകമെങ്ങും ലഭ്യമാകുന്നു.

ദൃശ്യമാധ്യമ ലോകത്ത് മാറ്റത്തിന്റെ നേര്‍വഴികാട്ടി ജനുവരി 18, 2016 ല്‍ കേരളത്തില്‍ ഔദ്യോഗികമായി പ്രക്ഷേപണം ആരംഭിച്ച തൂലിക ടെലിവിഷന്‍ ചുരുങ്ങിയ കാലം കൊണ്ട് ദൃശ്യമാധ്യമരംഗത്ത് വ്യക്തമായ മുദ്രപതിപ്പിച്ചു. ആത്മീക പ്രബോധന പ്രസംഗങ്ങളും, വിജ്ഞാന വിനോദ പരിപാടികളും, വാര്‍ത്താ ബുള്ളറ്റിനും ഉള്‍പ്പടെ വൈവിധ്യമേറിയ പരിപാടികള്‍ തൂലിക ടെലിവിഷന്‍ ഇപ്പോള്‍ സമ്പ്രേക്ഷണം ചെയ്യുന്നുണ്ട്.

ലോകത്തിന്റെ ഏതു രാജ്യത്തുള്ളവര്‍ക്കും അനായേസന ദര്‍ശിക്കത്തക്കവിധം വിവിധ മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ തൂലിക ടിവി ലഭ്യമാണ്, പ്രേക്ഷകരുടെ ദര്‍ശന സൗകര്യത്തിനായി തൂലിക ടിവി ഇപ്പോള്‍ റോക്കു ടിവിയിലും സ്ട്രീം ചെയ്യുന്നു. വടക്കേ അമേരിക്ക, ആസ്‌ട്രേലിയ, യു.കെ., ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ തൂലിക ടിവി റോക്കു ബോക്‌സ് വഴി ലഭ്യമാണ്.

പ്രേക്ഷകര്‍ അര്‍പ്പിച്ച സ്‌നേഹ ആദരവുകളും, സദുദ്ദേശത്തോടെയുള്ള വിമര്‍ശനത്തിന്റെ അന്ത:സത്തയും ഉള്‍ക്കൊണ്ടുകൊണ്ട് തുടര്‍ന്നുള്ള നാളുകളില്‍ തൂലിക പ്രേക്ഷകരുടെ അഭിരുചിയ്ക്ക് അനുസൃതമായ പരിപാടികള്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകുമെന്ന് തൂലിക ടിവി സി.ഇ.ഒ. ജി.സാമുവല്‍ അറിയിച്ചു.

ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളിയും ചാനലിന്റെ സ്ഥാപകനും സി.ഇ.ഒ.യും ആയ ജി ഇ സാമുവല്‍, പാസ്റ്റര്‍ വില്‍സണ്‍ ജോസ്, ചാനലിന്റെ അമേരിക്കയിലെ പ്രോമോഷനല്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ സോഫി വര്‍ഗീസ്, ഫിലിപ്പ് തോമസ്, സാം മാത്യു മറ്റ് ബോര്‍ഡ് മെംബേസ്‌ഴ്‌സ് എന്നിവര്‍ സംയുക്തമായി പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലാണ് തുലിക ചാനല്‍ റോക്കു ബോക്‌സ് വഴി സൗജന്യമായി ലോകമെങ്ങും ലഭ്യമാകുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top