Flash News

3,22,57,100 രൂപയുടെ കുഴല്‍പ്പണം പിടിച്ചു

July 17, 2016

wynad kuzhal panam arrest

വയനാട്: മുത്തങ്ങയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 3,22,57,100 രൂപയുടെ കുഴല്‍പ്പണം പിടിച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പണം പിടിച്ചെടുത്തത്. കൊടുവള്ളി സ്വദേശികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

പടനിലം വെണ്ണക്കാട് കാപ്പുംപുറത്ത് റഫീഖ് (35), വാവാട് കൂനത്തില്‍ ജുനൈസ് (25), കിഴക്കോത്ത് ആവിലോറ ഏരേരക്കല്‍ അബ്ദുറഹിമാന്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു. ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നൂറിന്‍െറയും കെട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ടൊയോട്ട എറ്റിയോസ് കാറിലെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. ഗുണ്ടല്‍പേട്ടില്‍നിന്ന് കൊടുവള്ളിയിലേക്ക് പോകുമ്പോഴാണ് പണം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജറാക്കി എന്‍ഫോഴ്സ്മെന്‍റിനു കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top