Flash News

അന്തരിച്ച എം.എം. മത്തായിയുടെ ശവസംസ്ക്കാരം ജൂലൈ 25 തിങ്കളാഴ്ച

July 21, 2016

obituary mm-1

ഡാലസ്: ഡാലസില്‍ നിര്യാതനായ ആനിക്കാട് പേക്കുഴിമേപ്രത്തു എം.എം മത്തായിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി ജൂലൈ 24 ഞായറാഴ്ച വൈകിട്ടു 5 മണി മുതല്‍ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ ക്രമീകരണം നടത്തിയതായി ബന്ധുക്കള്‍ അറിയിക്കുന്നു.

ശവസംസ്കാര ശുശ്രുഷകള്‍ ജൂലൈ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹു. റവ. ഷൈജു പി ജോണിന്റെ നേതൃത്വത്തില്‍ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ വെച്ചു നടത്തപ്പെടും (St. Paul’s Mar Thoma Church, Dallas, 1002 Barnes Bridge Road, Mesquite, TX 75150).

ശവസംസ്കാര ശുശ്രുഷകളുടെ അവസാനത്തെ (മൂന്നാം ഭാഗം) മസ്‌കീറ്റ്‌ 12649, ലെയ്‌ക്ക് ജൂണ്‍ റോഡിലുള്ള ലൗറേല്‍ ഓക്സ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ നടത്തപ്പെടും (Laurel Oaks Funeral Home Cemetery, 12649 Lake June Rd., Mesquite, TX 75180).

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ മാത്യു 972 849 3611, ഫില്‍ മാത്യു 214 394 2380, സക്കറിയാ (സാം) തോമസ് 469 363 6692.

RELATED NEWS: എം. എം മത്തായി (91) ഡാലസില്‍ നിര്യാതനായി

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top