Flash News

രാജസ്ഥാനിലെ ഗോ സംരക്ഷണ കേന്ദ്രത്തില്‍ 500ഓളം പശുക്കള്‍ ചത്തു

August 6, 2016

rajasthan-cowന്യൂഡല്‍ഹി: രാജസ്ഥാനില്‍ ജയ്‌പൂരിനടുത്ത് ഹിഗോനിയ ഗ്രാമത്തിലെ ഗോസംരക്ഷണകേന്ദ്രത്തില്‍ രണ്ടാഴ്ചക്കിടെ 500ഓളം പശുക്കള്‍ ചത്തു. രോഗബാധയും പട്ടിണിയുമാണ് പശുക്കളുടെ കൂട്ട മരണത്തിന് കാരണം.

ബിജെപി ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലെ ഗോശാലകളില്‍ എണ്ണായിരത്തിലധികം പശുക്കളെയാണ് സംരക്ഷിക്കുന്നത്. ഗോശാലയുടെ സംരക്ഷണത്തിന് 200 ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസത്തോളം ഇവിടുത്തെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് വര്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. അതിനാല്‍ ഗോശാലകള്‍ വൃത്തിയാക്കുന്നതും പശുക്കളെ പരിപാലിപ്പിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ മുടങ്ങി. ചാണകത്തിലും ചളിയിലും കാലുകള്‍ കുടുങ്ങി ദയനീയമായ അവസ്ഥയിലാണിവ കഴിയുന്നത്.

പശുക്കള്‍ ചത്തു വീഴുന്നത് രോഗത്താലല്ല മറിച്ച് ഭക്ഷണമില്ലാത്തത് മൂലമാണെന്ന് സര്‍ക്കാര്‍ വെറ്ററിനെറി ഡോക്ടര്‍ ദേവേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു. പശുക്കള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പുള്ള ഏക സംസ്ഥാനമാണ് രാജസ്ഥാന്‍. 20 കോടി രൂപയാണ് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പശുക്കളുടെ പരിപാലനത്തിനായി മാറ്റിവച്ചത്. മുനിസിപ്പല്‍ കോര്‍പ്പറേഷനും ഗോശാല നടത്തിപ്പുകാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ശമ്പളം മുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശമ്പളം മുടങ്ങിയത് കൊണ്ട് മാത്രമാണ് ജീവനക്കാര്‍ ജോലി ചെയ്യാത്തതെന്ന് ഗോശാല ചെയര്‍മാര്‍ ഭഗവത് സിംഗ് ദേവാല്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 90 ചത്ത പശുക്കളെയാണ് ഗോശാലയില്‍ നിന്ന് നീക്കം ചെയ്തത്.

പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാനുണ്ടായ സാഹചര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി രാജേന്ദ്ര സിംഗ് റാത്തോഡ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗോരക്ഷകള്‍ ഇപ്പോള്‍ എവിടെ പോയെന്ന് രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് രാമേശ്വര്‍ ദൂദി ചോദിച്ചു.

ബി.ജെ.പിയുടെ പശുരാഷ്ട്രീയത്തിന്‍െറ പൊള്ളത്തരം ഇതോടെ പുറത്തായെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ സചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി. ഗോ സംരക്ഷണത്തിന്‍െറ പേരില്‍ വ്യാജ കഥകള്‍ പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ആക്രമിക്കുന്ന സംഘ്പരിവാറിന്‍െറ ലക്ഷ്യം വിഭാഗീയത വളര്‍ത്തുക മാത്രമാണെന്ന് വ്യക്തമായെന്നും സചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. 100ല്‍ താഴെ പശുക്കള്‍ മാത്രമാണ് ചത്തതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇവയില്‍ മിക്കതും കേന്ദ്രത്തിലേക്ക് കൊണ്ടുവരുമ്പോള്‍ തന്നെ അവശനിലയിലായിരുന്നുവെന്നും ഭക്ഷണവും വൃത്തിയും ഉറപ്പാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top