Flash News

മധ്യസ്ഥ ശ്രമവുമായി കുഞ്ഞാലിക്കുട്ടി; സ്വാഗതം ചെയ്ത് മാണി, വേണമെങ്കില്‍ തിരിച്ചുവരാം പുറകേ പോകേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

August 8, 2016

kunjalikkutty and maniതിരുവനന്തപുരം: കെ.എം മാണിയെ ചൊല്ലി യു.ഡി.എഫില്‍ കൗതുകകരമായ രാഷ്ട്രീയനീക്കങ്ങള്‍. യു.ഡി.എഫ് വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മാണി പരസ്യമായി പറയുന്നുണ്ടെങ്കിലും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നടത്തുന്ന മധ്യസ്ഥശ്രമത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി മാണിയെ ഫോണില്‍ വിളിച്ചാണ് നേരിട്ട് കാണണമെന്നും ചര്‍ച്ച ചെയ്യണമെന്നും അറിയിച്ചത്. ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് മാണി അറിയിക്കുകയും ചെയ്തു.

രണ്ടുദിവസത്തിനകം മാണിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന. എന്നാല്‍, മാണിക്കുപുറകേ പോയി അദ്ദേഹത്തെ തിരിച്ചത്തെിക്കേണ്ടതില്ളെന്നും വേണമെങ്കില്‍ തിരിച്ചുവരട്ടെ എന്നുമാണ് ഉമ്മന്‍ചാണ്ടി ഒഴികെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. രമേശ് ചെന്നിത്തലയും വി.എം സുധീരനും കടുത്ത ഭാഷയില്‍ മാണിയെ വിമര്‍ശിക്കുന്നത് തുടരുകയാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ഇനിയും സമയമുണ്ടെന്ന് വിമര്‍ശനങ്ങള്‍ക്കിടക്കും ചെന്നിത്തല പറഞ്ഞിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടിയിലെ യുവനിരയും എന്തുവന്നാലും മാണിയെ തിരിച്ചെടുക്കരുതെന്ന വാശിയിലാണ്. ഇതിനിടെയാണ് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ മധ്യസ്ഥ ചര്‍ച്ചക്കൊരുങ്ങിയത്.

കുഞ്ഞാലിക്കുട്ടിയുമായി വരും ദിവസങ്ങളില്‍ കൂടുതല്‍ ആശയ വിനിമയങ്ങള്‍ ഉണ്ടാകുമെന്ന് മാണിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, കേരള കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കെല്ലാം ശക്തമായ മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം. മാണി മുന്നണി വിട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച യു.ഡി.എഫ് നേതാക്കള്‍ യോഗം ചേരും.

വി.എം. സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. മാണിക്ക് തെറ്റ് തിരുത്തേണ്ടിവരുമെന്നാണ് സുധീരന്‍ ഇവരോട് പറഞ്ഞത്. യു.ഡി.എഫ് ചങ്കുകൊടുത്താണ് മാണിയെക്കൊണ്ട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതെന്ന് ചെന്നിത്തലയും ഓര്‍മപ്പെടുത്തി. മാണിക്കെതിരെ കോണ്‍ഗ്രസ് ഭാഗത്തുനിന്ന് പ്രകോപനം ഒഴിവാക്കണമെന്ന് നേതൃത്വം താഴേ തട്ടിലേക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ്, ലീഗ്, ജേക്കബ് ഗ്രൂപ് എന്നീ മൂന്ന് പാര്‍ട്ടികള്‍ മാത്രമായി നിയമസഭയില്‍ യു.ഡി.എഫിന്‍െറ പ്രാതിനിധ്യം ചുരുങ്ങുന്നതില്‍ മറ്റ് ഘടകകക്ഷികള്‍ക്ക് ആശങ്കയുണ്ട്. നിലവില്‍ 47 അംഗങ്ങളുണ്ടായിരുന്നത് 41 ആയി മാറും. ലീഗ് യു.ഡി.എഫില്‍ കൂടുതല്‍ ശക്തിപ്പെടും. കോണ്‍ഗ്രസിന് നിലവില്‍ 22 സീറ്റ് മാത്രമുള്ളപ്പോള്‍ ലീഗിന് 18 അംഗങ്ങളുണ്ട്. വെറും നാല് സീറ്റാണ് ഈ രണ്ട് പാര്‍ട്ടികള്‍ തമ്മിലെ വ്യത്യാസം.

തദ്ദേശ സ്ഥാപനങ്ങളില്‍ മാണിയുമായി സഹകരണം നിലനിര്‍ത്തുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇത് വേണ്ടെന്ന് ഉറപ്പിച്ചുപറയാന്‍ നേതാക്കള്‍ക്കാകുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top