Flash News

പശു പാല് തരും, പാലുകൊണ്ട് വെണ്ണയുണ്ടാക്കാം, തൈരുണ്ടാക്കാം…പക്ഷെ വോട്ടുണ്ടാക്കാന്‍ കഴിയില്ലെന്ന് മോദിയെ പരിഹസിച്ച് ലാലു പ്രസാദ് യാദവ്

August 8, 2016

lalu-yadav-story_647_080716110521ന്യൂഡല്‍ഹി: ദളിതര്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. പശു പാല് മാത്രമെ തരു, വോട്ട് തരില്ലെന്ന് മോദിക്ക് മനസിലായതായി ലാലു പ്രസാദ് യാദവ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു മുന്‍ റെയില്‍വേ മന്ത്രിയുടെ പരിഹാസം. ഗോ സംരക്ഷണത്തിന്‍റെ പേരില്‍ ആക്രമണം നടത്തുന്നവരെ അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രിക്ക് സാധിക്കണമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ഏത് സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലാണ് ഗോ രക്ഷക് പ്രവര്‍ത്തകര്‍ അഴിഞ്ഞാടുന്നതെന്ന കാര്യം പരിഗണിക്കണമെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് ലാലു പറഞ്ഞു.

നേരത്തെ പശുക്കളുടെ പേരില്‍ ജനങ്ങളെ വിഡ്ഡികളാക്കിയ മോദി ഇപ്പോള്‍ പ്രശ്നം തന്‍റെ പദ്ധതികളെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് നിലപാട് മാറ്റാന്‍ തയ്യാറായതെന്നും ലാലു പ്രസാദ് യാദവ് ചൂണ്ടിക്കാട്ടി. ഇതെല്ലാം ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ടെന്നും ലാലു പറഞ്ഞു.

kumarഇതിനിടെ, മാംസക്കച്ചവടക്കാരുടെ വോട്ട് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദളിതര്‍ക്കെതിരായ ആക്രമണങ്ങളെ അപലപിക്കുന്നതെന്ന് ഗോ രക്ഷക് നേതാവ് സതീഷ് കുമാര്‍ പറഞ്ഞു.. ഗോ സംരക്ഷണത്തിന്‍റെ പേരില്‍ ദളിതരെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഞയറാഴ്ച മോദി ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് രജ്പുര പൊലീസ് സതീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഗോ രക്ഷക് നേതാവ് രംഗത്തെത്തിയിരിക്കുന്നത്. രാഷ്‌ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതും ഏകപക്ഷീയവുമാണ് പ്രധാനമന്ത്രിയുടെ നിലപാട്. പശുക്കാളെ കൊല്ലുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകായിരുന്നു മോദി ചെയ്യേണ്ടിയിരുന്നതെന്നും ഗോ രക്ഷക് നേതാവ് സതീഷ് കുമാര്‍ പറഞ്ഞു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗോ സംരക്ഷണത്തിനായി വാദിച്ചായിരുന്നു മോദി വോട്ട് തേടിയത്. ഇപ്പോള്‍ വോട്ട് ലക്ഷ്യമിട്ടാണ് ഗോ സംരക്ഷണത്തിലെ നിലപാട് പ്രധാനമന്ത്രി മാറ്റിപ്പറഞ്ഞിരിക്കുന്നതെന്നും സതീഷ് കുമാര്‍ ആരോപിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top