Flash News

വിദേശത്തേക്കുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റ്; കേരളത്തില്‍നിന്ന് നോര്‍ക്കയും ഒ.ഡി.ഇ.പി.സിയും മാത്രം

August 18, 2016

logo-norkaമസ്കത്ത്: വിദേശത്തേക്കുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയന്ത്രണമേര്‍പ്പെടുത്തി. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്കുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റുകള്‍ സംസ്ഥാന സര്‍ക്കാറുകളുടെ ഉടമസ്ഥതയിലുള്ള ആറ് ഏജന്‍സികളിലൂടെ മാത്രമേ പാടുള്ളൂ.

കേരളത്തില്‍നിന്ന് നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രൊമോഷന്‍ കണ്‍സല്‍ട്ടന്‍റ്സ് (ഒ.ഡി.ഇ.പി.സി), ചെന്നൈയിലുള്ള ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവക്കാണ് കേരളത്തില്‍നിന്ന് റിക്രൂട്ട്മെന്‍റിന് അധികാരമുള്ളത്. ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (തമിഴ്നാട്), ഉത്തര്‍പ്രദേശ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, ഓവര്‍സീസ് മാന്‍പവര്‍ കമ്പനി ലിമിറ്റഡ് (ആന്ധ്രപ്രദേശ്), തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി ലിമിറ്റഡ് എന്നിവയാണ് മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍. ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കടക്കമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്‍റിനുള്ള അധികാരവും സ്വകാര്യമേഖലയിലെ രണ്ടെണ്ണമടക്കം അഞ്ച് ഏജന്‍സികളിലേക്കായാണ് പരിമിതപ്പെടുത്തിയത്. നിലവില്‍ പത്താം ക്ളാസ് പാസാകാത്ത സ്ത്രീകള്‍ക്ക് 30 വയസ്സ് കഴിയാതെ വിദേശത്തേക്ക് പോകുന്നതിനായി എമിഗ്രേഷന്‍ അനുമതി ലഭിക്കില്ല. ഒമാനിലേക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് എംബസി ബാങ്ക് ഗ്യാരണ്ടി അടക്കം നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top