Flash News

ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 693 വര്‍ഷം ജയില്‍ ശിക്ഷ !!

August 20, 2016

Kelley_Alexander_Lewis_വെസ്റ്റ് ടെക്‌സസ്: പതിനാല് വയസ്സിനു താഴെയുള്ള ബാലികയെ തുടര്‍ച്ചയായി നാലുമാസം ലൈംഗീക പീഢനത്തിനിരയാക്കിയ കെല്ലി അലക്‌സാണ്ടര്‍ ലുവിസ് എന്ന പ്രതിയെ 693 വര്‍ഷം ജയിലിലടക്കുവാന്‍ കേസ്സിലെ വാദം കേട്ട ജൂറി വിധിച്ചു. ആഗസ്റ്റ് 18-നാണ് സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായതെന്ന് മിഡ്‌ലാന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസില്‍ നിന്നു പുറത്തിറക്കിയ പ്രസ് റീലിസില്‍ പറയുന്നു.

2014 സെപ്റ്റംബര്‍ 1 മുതല്‍ 2014 ഡിസംബര്‍ 23 വരെയുള്ള കാലഘട്ടത്തിലാണ് 14 വയസ്സുള്ള പെണ്‍കുട്ടി പീഡനത്തിനിരയായത്. പ്രതിയുടെ സ്വന്തം കുടുംബാംഗങ്ങളില്‍ ഒരാളായിരുന്നു ഈ പെണ്‍കുട്ടി. ഏഴു വകുപ്പുകളിലായി കുറ്റം ചുമത്തപ്പെട്ട കേസ്സില്‍ ഓരോന്നിലും 99 വര്‍ഷം വീതമാണ് ശിക്ഷിച്ചത്. കൂടാതെ ഓരോന്നിലും 10,000 ഡോളര്‍ പിഴയടക്കുന്നതിനും ഉത്തരവായിട്ടുണ്ട്.

പീഡനക്കേസില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയാണ് ജൂറി പ്രതിക്ക് നല്‍കിയത്. 5-99 വര്‍ഷം വരെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷ.

അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി റെബേക്ക പാറ്റേഴ്സണ്‍, വിറ്റ്‌നി ഗ്രിഫിത്ത്, നോറ നൊഡൊള്‍ഫ് എന്നിവരാണ് കേസ് വിസ്താരത്തിന് ഹാജരായത്.

പ്രതിയുടെ പേരില്‍ ഒരു കേസ് മാത്രമാണുള്ളതെങ്കിലും യാതൊരു പരിഗണനയും നല്‍കുവാന്‍ ജൂറി തയ്യാറായില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് മാപ്പര്‍ഹിക്കാത്ത ശിക്ഷയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top