Flash News

തെരുവുനായ: കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്‍െറ നിര്‍ദേശം കേരളം തള്ളി

August 25, 2016

straydog-23-1471932507തിരുവനനന്തപുരം: ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്‍െറ നിര്‍ദേശം കേരളത്തില്‍ നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭ. സുപ്രീം കോടതിവിധിയില്‍തന്നെ മനുഷ്യജീവന് ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൃഗസംരക്ഷണ ബോര്‍ഡിന്‍െറ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കാന്‍ കഴിയില്ല.

ആക്രമണകാരികളായ തെരുവുനായ്ക്കള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനും വന്ധ്യംകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. വളര്‍ത്തുനായ്ക്കള്‍ക്ക് രജിസ്ട്രേഷന്‍ അടക്കം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടുപോകാനും മന്ത്രിസഭ തീരുമാനിച്ചു.

ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നത് സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്നായിരുന്നു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് കഴിഞ്ഞദിവസം നല്‍കിയ കത്തില്‍ സംസ്ഥാനത്തോട് നിര്‍ദേശിച്ചത്.

തെരുവുനായ കടിച്ചുകൊന്ന സില്‍വമ്മയുടെ കുടുംബത്തിന് അഞ്ച് ലക്ഷം

തിരുവനന്തപുരം: തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന നെയ്യാറ്റിന്‍കര പുല്ലുവിള ചെമ്പകരാമന്‍തുറ സ്വദേശിനി സില്‍വമ്മയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇവരുടെ രണ്ട് മക്കള്‍ക്കും രണ്ടര ലക്ഷംവീതം നല്‍കും.

നെയ്യാറ്റിന്‍കരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പുല്ലുവിള വടക്കേതോട്ടം പുരയിടത്തില്‍ ഡെയ്സിക്ക് 50,000 രൂപ ചികിത്സാസഹായവും നല്‍കും. ഇവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും.

കേരളത്തില്‍ നായ്ക്കളെ കൊന്നാല്‍ കോടതിയലക്ഷ്യ ഹരജിയെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിച്ചില്ളെങ്കില്‍ സുപ്രീംകോടതിയില്‍ അടിയന്തരമായി കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ അറിയിച്ചു. വസ്തുതകള്‍ വിലയിരുത്താതെയാണ് നായ്ക്കളെ കൊല്ലുമെന്ന് മന്ത്രിമാരായ കെ.ടി. ജലീലും കെ. രാജുവും പ്രസ്താവനകള്‍ നടത്തിയിട്ടുള്ളതെന്നും ഈ നടപടി സുപ്രീംകോടതി ഉത്തരവിന്‍െറ ലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

നായ്ക്കളെ കൊല്ലരുതെന്ന് 2015 നവംബറിലും ഈ വര്‍ഷം മാര്‍ച്ചിലും സുപ്രീംകോടതി വ്യക്തമാക്കിയതാണ്. തെരുവുനായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചാല്‍, മൃഗക്ഷേമ ബോര്‍ഡും മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് വന്ധ്യംകരണം നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതിന് വ്യക്തമായ നടപടിക്രമങ്ങളും സുപ്രീംകോടതി നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.

തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസനീയമല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ വിനോദ സഞ്ചാര സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് ഈ വാര്‍ത്തകള്‍ വരുന്നതെന്ന് മനസ്സിലാക്കണം. നിക്ഷിപ്ത താല്‍പര്യമുള്ള ചിലരാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍. വളരെ സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നത്തെ ഇത്രയും പെരുപ്പിച്ച് കാണിക്കുന്നതെന്തിനാണെന്ന് ഭൂഷണ്‍ ചോദിച്ചു. നായ്ക്കളെ കൊന്നൊടുക്കുന്നത് പ്രശ്നത്തിന് പരിഹാരമല്ളെന്ന് നേരത്തെ ഇത് ചെയ്തുനോക്കിയ ബോംബെ മുനിസിപ്പില്‍ കോര്‍പറേഷന്‍തന്നെ വ്യക്തമാക്കിയതാണെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top