Flash News

ഫ്‌ളോറിഡയില്‍ വളര്‍ച്ചാ ധ്യാനം സെപ്റ്റംബര്‍ 2,3,4 തീയതികളില്‍

August 31, 2016

dhyanam_picറ്റാമ്പാ: അമേരിക്കയില്‍ മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും കഴിഞ്ഞ 16 വര്‍ഷമായി പതിനായിരങ്ങളെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റ്റാമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ പള്ളിയില്‍ വച്ചു സെപ്റ്റംബര്‍ 2,3,4 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വളര്‍ച്ചാധ്യാനം നടത്തപ്പെടുന്നു.

കരുണയുടെ ഈവര്‍ഷത്തില്‍ പ്രത്യേകമായി നടത്തപ്പെടുന്ന ഈ മൂന്നുദിവസത്തെ വളര്‍ച്ചാ ധ്യാനത്തിനു നേതൃത്വം നല്‍കുന്നത് ദൈവം അത്ഭുതകരമായ വരദാനങ്ങളാല്‍ ഏറെ അനുഗ്രഹിച്ച ലോകപ്രശസ്ത വചനപ്രഘോഷകരായ റവ.ഫാ. ജോസ് ഉപ്പാണി (ഡയറക്ടര്‍, ചിറ്റൂര്‍ ധ്യാനകേന്ദ്രം), റവ.ഫാ. ജോജി കാച്ചപ്പള്ളി, ബ്രദര്‍ പി.ഡി. ഡൊമിനിക് (ചെയര്‍മാന്‍, മരിയന്‍ ടിവി), ബ്ര. ബെന്നി ജോസഫ്, മിസ്സിസ് ഗ്രേയ്‌സ് മോള്‍ ഡൊമിനിക് എന്നിവരും, ഗാനശുശ്രൂഷകള്‍ക്ക് അനുഗ്രഹീത ഗായകന്‍ ബ്ര. പോള്‍സണ്‍ ജോസഫുമാണ് നേതൃത്വം നല്‍കുന്നത്. യുവജനങ്ങള്‍ക്കുവേണ്ടി മരിയന്‍ യൂത്ത് ടീമിന്റെ ചെയര്‍മാന്‍ ബ്ര. ജോണി അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷില്‍ പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ രണ്ടാംതീയതി വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 8 മണി വരേയും, മൂന്നാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരേയും, നാലാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരേയുമാണ് ധ്യാനസമയം. ജാതിമതഭേദമെന്യേ ഏവര്‍ക്കും ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തി പ്രാര്‍ത്ഥനകളും, ആന്തരിക സൗഖ്യ പ്രാര്‍ത്ഥനകളും, അഭിഷേക പ്രാര്‍ത്ഥനകളും, കുടുംബ വിശുദ്ധീകരണ പ്രാര്‍ത്ഥനകളും ഡെലിവര്‍ന്‍സ് പ്രാര്‍ത്ഥനകളും, കൗണ്‍സിലിംഗ് ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്. കരകവിഞ്ഞൊഴുകുന്ന ഈ സ്വര്‍ഗ്ഗീയ ശുശ്രൂഷയിലേക്ക് ഏവര്‍ക്കും സ്വാഗതം. ദൂരെ നിന്നുവരുന്നവര്‍ക്ക് താമസ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍ (വികാരി) 813 330 6672, തോമസ് റെനി (ട്രസ്റ്റി) 352 238 0437, ജെസി തോമസ് (813 716 2886), ലൂമോന്‍ തറയില്‍ (813 325 7546), റെനി & സീരി 813 451 7403, ഹണി സ്റ്റെജോ (516 732 105), സാബു & സുജ (813 438 9251), കുഞ്ഞുമോള്‍ പുതുശേരില്‍ (813 298 9664), റോസി ജോസ് (813 458 2966), മനോജ് & ബിനു (813 385 2890), ജോസ് മോന്‍ & ജിഷ (813 787 1053), ഓര്‍ലാന്റോ: സണ്ണി ജേക്കബ് (215 620 9403), ആലീസ് മഞ്ചേരി (407 697 824), സെലിന്‍ & ജോമിച്ചന്‍ (407 738 3236), മിയാമി: ജോപ്പന്‍ & വത്സ (305 732 8970), ഫോര്‍ട്ട് ലോഡര്‍ഡെയില്‍: പുഷ്പ (954 224 8970), ജിമ്മി & സജിനി (786 382 9051), അലക്‌സ് & ബിനു (954 309 7023), ടോമി & ഷൈനി (954 682 8384), ജോസ് & സെലിന്‍ (954 662 5510). അക്കോമഡേഷന് ബന്ധപ്പെടുക: ജെസി തോമസ് (813 716 2886).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top