Flash News

നാസയെ പിന്തള്ളി ഐ.എസ്.ആര്‍.ഒ. കുതിക്കുന്നു; ഏല്പിക്കുന്ന ദൗത്യം കൃത്യമായി നിറവേറ്റുന്നതില്‍ സംതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക

August 31, 2016

nasa isro facebookവാഷിംഗ്ടണ്‍: ഇന്ത്യയുടെ ഐഎസ്ആര്‍ഒയില്‍ വിശ്വാസമര്‍പ്പിച്ച് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ കമ്പനിയായ നാസയെ പിന്തള്ളിയാണ് അമേരിക്ക ഇന്ത്യയെ സമീപിക്കുന്നത്. ഐഎസ്ആര്‍ഒയെ ഏല്‍പ്പിക്കുന്ന ദൗത്യം കൃത്യമായി ചെയ്യുന്നതിനാലാണ് അമേരിക്കയ്ക്ക ഐഎസ്ആര്‍ഒയില്‍ ഇങ്ങനെയൊരു സമീപനമുണ്ടാകാന്‍ കാരണം. ഉപഗ്രഹങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നു എന്നതു മാത്രമല്ല ഏറ്റവും കുറഞ്ഞ തുകയാണ് ഇന്ത്യ ഇതിനായി ഈടാക്കുന്നതും.

അമേരിക്കയുടെ 12 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 68 ഉപഗ്രഹങ്ങളാണ് ഇന്ത്യ അടുത്ത വര്‍ഷം വിക്ഷേപിക്കുന്നത്. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗം ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ എംഡി രാകേഷ് ശശിഭൂഷണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപഗ്രഹങ്ങളാണ് അമേരിക്ക വിക്ഷേപിക്കുന്നത്. പ്ലാനെറ്റ് ഐക്യു എന്ന യുഎസ് കമ്പനിയുടേതാണിത്.

ബഹിരാകാശ ചിത്രങ്ങള്‍, സിഗ്‌നലുകളുടെ സംപ്രേക്ഷണം, റിമോട്ട് സെന്‍സിങ്, ഭൗമനിരീക്ഷണം, ഡേറ്റാ ജനറേഷന്‍, കാലാവസ്ഥാ പ്രവചനം, പരീക്ഷണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിദേശ ഉപഗ്രഹങ്ങളാണ് ഇന്ത്യന്‍ വിക്ഷേപണ വാഹനം ഉപയോഗിച്ചു വിക്ഷേപിക്കുക. പത്തു വര്‍ഷത്തിനുള്ളില്‍ 2,500 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. 15 വര്‍ഷത്തിനിടെ 74 വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top