Flash News

“ഇശല്‍ അറേബ്യ 2016” – മെഗാ മ്യൂസിക്കല്‍ കോമഡി ഷോ സെപ്റ്റംബര്‍ 13 ന്

August 31, 2016

Ishal Arabia 1ബഹ്‌റൈന്‍: ഡെല്‍മണ്‍ ഫോര്‍ ആര്‍ട്ടിസ്റ്റിക് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ “ഇശല്‍ അറേബ്യ 2016” മ്യൂസിക്കല്‍ മെഗാ കോമഡി ഷോ ചുട്ടു പൊള്ളുന്ന വേനലിലെ കുളിര്‍മഴ പോലെ ഓണം പെരുന്നാള്‍ ആഘോഷത്തിന് മാറ്റു കൂട്ടാന്‍ 2016 സെപ്റ്റംബര്‍ 13 വൈകിട്ട് 7 മണി മുതല്‍ ഇസ ടൌണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ ജഷന്‍മാള്‍ ഹാളില്‍ വെച്ച് നടത്തുന്നു എന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഹൃദ്യമായ സിനിമാ ഗാനങ്ങളും, മാപ്പിളപ്പാട്ടുകളും, മനോഹരമായ ഓണപ്പാട്ടുകളും കൂടാതെ പൊട്ടിച്ചിരിയുടെ പേമാരി തീര്‍ക്കുന്ന കോമഡി സ്കിറ്റുകള്‍, കണ്ണും കാതും കവരുന്ന മനോഹാരിത നിറഞ്ഞ ഒപ്പന എന്നിവയൊക്കെ കോര്‍ത്തിണക്കിയ നിരവധി സൗന്ദര്യമൂറുന്ന കലാപരിപാടികള്‍ ആണ് ആസ്വാധകര്‍ക്ക് വേണ്ടി “ഇശല്‍ അറേബ്യ 2016” മ്യൂസിക്കല്‍ മെഗാ കോമഡി ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. മുഹമ്മദ് പുഴക്കര സംവിധാനം നിര്‍വ്വഹിക്കുന്ന ഈ “ഇശല്‍ അറേബ്യ 2016″മ്യൂസിക്കല്‍ മെഗാ കോമഡി ഷോ യുടെ കോര്‍ഡിനേറ്റര്‍ ഇസ്മയില്‍ യു.വി. ആണ്.

മലയാളത്തിന്‍റെ വാത്സല്യ മുത്ത് അക്ഷര കിഷോര്‍, മെലഡി ഗാനങ്ങളുടെ പാലാഴി തീര്‍ക്കുന്ന എടപ്പാള്‍ വിശ്വന്‍, മാപ്പിളപ്പാട്ടുകൊണ്ട് യുവ മനസ്സുകളില്‍ മയിലാട്ടം തീര്‍ക്കുന്ന സലീം കോടത്തൂര്‍, സജിലാ സലീം, സിന്ധു പ്രേംകുമാര്‍, നിസാര്‍ വയനാട്, അഞ്ജന അപ്പുകുട്ടന്‍, സിനി വര്‍ഗ്ഗീസ്, റഫീക്ക് വടകര, ശിവദാസ് മട്ടന്നൂര്‍, സലീജ് സലീം, രഞ്ജിത്, റെജി മണ്ണേല്‍ തുടങ്ങി സിനിമാ, സീരിയല്‍, മാപ്പിളപ്പാട്ട് രംഗങ്ങളിലെ പ്രശസ്തരായ പതിമൂന്നോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ഈ മ്യൂസിക്കല്‍ മെഗാ കോമഡി ഷോ ബഹറൈന്‍ മലയാളി പ്രവാസികള്‍ക്ക് തികച്ചും ആനന്ദകരമായ ഒരു കലാവിരുന്നായിരിക്കും.

Ishal Arabia 2പ്രോഗ്രാം ഡയറക്ടര്‍ – മുഹമ്മദ് പുഴക്കര, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ – ഇസ്മായില്‍ യു.വി., പ്രോഗ്രാം കണ്‍വീനര്‍ എഫ്.എം. ഫൈസല്‍. മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ – എബ്രഹാം ജോണ്‍, കേരളീയസമാജം പ്രസിഡന്റ് രാധാക്യഷ്ണ പിളള,ഒക്ര പ്രധിനിധി ശ്രീ.ഫൈസല്‍, ഇസ്ഹാഖ് മലബാര്‍ ഗോള്‍ഡ്, പ്രോഗ്രാം ചെയര്‍മാന്‍ എമ്പസി മുഹമ്മദ്, മുസാഫിര്‍ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി. ഖാര്‍ സാഹിബ് ഇബ്രാഹിം റാവുത്തര്‍, ഫുഡ് സിറ്റി പ്രതിനിധി റഷീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മുരളീധരന്‍ പള്ളിയത്ത്, മോനി ഒടികണ്ടത്തില്‍, റഹീം ആതവനാട്, പവിത്രന്‍ നീലേശ്വരം, ബ്ളെസന്‍, മനോജ് മയ്യന്നൂര്‍, അജിത്കുമാര്‍, ജഗത് കൃഷ്ണകുമാര്‍, ഹംസ ചാക്കാട്, ഫൈസല്‍ പട്ടാണ്ടി, അനില്‍.യു.കെ, അനിക്സ്, അനില്‍ പീറ്റര്‍, ഗഫൂര്‍ കയ്പമംഗലം , ഷിജിത് രതീഷ് കൊയിലാണ്ടി, ബാലചന്ദ്രന്‍ കൊന്നക്കാട്, റഷീദ് വാല്ലൃക്കോട്, രജീഷ് കക്കോടി, പ്രസാദ്‌ പ്രഭാകര്‍, സതൃന്‍ പേരാന്‌പ്ര, രതീഷ്‌ കൊയിലാണ്ടി, സുനില്‍ പാപ്പച്ചന്‍, അരുണ്‍ പിള്ള, സുനില്‍ കലവറ, നീരജ് തിക്കോടി, അബ്ദുല്‍ നഹാസ് തുടങ്ങി നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

പരിപാടിയുടെ ടിക്കെറ്റ് നിരക്കുകള്‍: VVIP: 25 BD (4 Admit), VIP : 15 BD (4 Admit), VIP : 10 BD (2 Admit), Gold : 5 BD (2 Admit), Normal : 2BD (1 Admit).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top