Flash News

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഡൊണാള്‍ഡ് ട്രം‌പിനോടും ഹില്ലരി ക്ലിന്റനോടും ജനങ്ങള്‍ക്ക് മതിപ്പില്ല

September 1, 2016

hillary_trump7വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായ ഹില്ലരി ക്ലിന്റണോടും ഡൊണാള്‍ഡ് ട്രംപിനോടും അമേരിക്കക്കാര്‍ക്ക് അത്ര പ്രിയമില്ലെന്ന് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ എബിസി ന്യൂസ് നടത്തിയ പോളില്‍ ഭൂരിഭാഗം പേരും ഇരുവരെയും എതിര്‍ത്താണ് വോട്ട് രേഖപ്പെടുത്തിയത്.

പോളില്‍ 56 ശതമാനം പേരും ഹില്ലരിയുടെ ആശയങ്ങളോട് വിയോജിച്ചു. 25 വര്‍ഷം നീണ്ട രാഷ്ട്രീയ ജിവിതമുണ്ടായിട്ടും പകുതിയിലേറെ അമേരിക്കന്‍ ജനതയ്ക്ക് ഹില്ലരിയെ അത്ര വിശ്വാസം പോരാ. അവരെക്കുറിച്ച് മതിപ്പുമില്ല. പോളില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ മാത്രമാണ് ഹില്ലരിയെ അനുകൂലിച്ചത്.

അതേസമയം വിവാദ നയകനായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രം‌പിന്റെ സ്ഥിതി ഇതിലും കഷ്ടമാണ്. പോളില്‍ 63 ശതമാനം പേരാണ് ട്രംപിനെതിരെ വോട്ട് രേഖപ്പെടുത്തിയത്. 35 ശതമാനം പേര്‍ ട്രംപിനെ അനുകൂലിച്ചു. വാക്‌സാമര്‍ത്ഥ്യത്തിലൂടെ പ്രസിഡന്റ് പദത്തിലെത്താന്‍ മോഹിക്കുന്ന ട്രം‌പിന്റെ പൂര്‍‌വ്വകാല ചരിത്രമാണ് ട്രം‌പിന് വിനയായിത്തീര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നവം‌ബറിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top