Flash News

ഓണം മതേതര ഉത്സവമാണ്; രാഷ്‌ട്രപതി ഭവനിലെ ഓണാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

September 3, 2016

Onam3ന്യൂഡല്‍ഹി: കേരള സര്‍ക്കാരുമായി സഹകരിച്ച് രാഷ്ട്രപതിഭവനില്‍ ഓണം ആഘോഷിച്ചു. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്രമന്ത്രിമാരും എംപിമാരും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഏഴോളം മന്ത്രിമാരും ദല്‍ഹിയിലെ വിവിധ പ്രമുഖരും ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. “കൈരളി” എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക പരിപാടികളും ഓണസദ്യയും നടന്നു. കേരളത്തെക്കുറിച്ചുള്ള ലഘു വിവരണത്തോടുകൂടിയ 54 മിനിറ്റ് ദൈര്‍ഘ്യമുള്ള സാംസ്‌കാരിക പരിപാടികളും നടന്നു. സി. കെ. മാരാരുടെ നേതൃത്വത്തില്‍ വാദ്യമേളം അവതരിപ്പിച്ചു.

ഡോ. ജയപ്രഭാ മേനോനും സംഘവും ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിച്ച മോഹിനിയാട്ടവും അരങ്ങേറി. ‘ഗീതോപദേശം’ കഥയെ ആസ്പദമാക്കി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കഥകളിയും തെയ്യം, മയൂര നൃത്തം, കളരി, കേരള നടനം, തിരുവാതിര, ഒപ്പന, മാര്‍ഗംകളി എന്നീ കലാപരിപാടികളും രാഷ്ട്രപതിഭവനില്‍ ഉണ്ടായിരുന്നു.

കലാപരിപാടികള്‍ക്ക് ശേഷം സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ച മുഖ്യമന്ത്രി ഇത്ര അപൂര്‍വ്വമായ അവസരം നല്‍കിയ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് നന്ദി പറഞ്ഞു. മതത്തിന്‍െറയും ജാതിയുടെയും അതിര്‍വരമ്പുകള്‍ ഭേദിക്കുന്നുവെന്നതാണ് ഓണാഘോഷത്തെ വേറിട്ടുനിര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമത്വത്തിന്‍െറയും സാഹോദര്യത്തിന്‍െറയും കാവല്‍ക്കാരനായിരുന്ന ഭരണാധികാരിയുടെ ഓര്‍മ പുതുക്കി എല്ലാവരും ആഘോഷിക്കുന്ന ഓണം യഥാര്‍ഥത്തില്‍ മതേതര ഉത്സവമാണ്. ഓണം ചില മഹത്തായ മൂല്യങ്ങളെക്കുറിച്ച് നമ്മെ ഓര്‍മിപ്പിക്കുന്നു. അതേക്കുറിച്ചുള്ള പ്രതീക്ഷ പകരുന്നു. ശാന്തിയും പുരോഗതിയുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള നമ്മുടെ താല്‍പര്യത്തിന്‍െറ പുനരര്‍പ്പണം കൂടിയാണ് ഓണമെന്നും മുഖ്യമന്ത്രി തുടര്‍ന്നു. രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോളിനും പ്രസ് സെക്രട്ടറി വേണുരാജാമണിക്കും പ്രത്യേകം നന്ദി പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

onam Onam1 Onam2 Onam3 Onam4 Onam5 Onam6


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top