ആലുവ: ഡിവൈ.എസ്.പിയുടെ കാറിടിച്ച് കേടായ ഭിന്നശേഷിക്കാരന്െറ സ്കൂട്ടര്‍ നന്നാക്കി നല്‍കുന്നില്ലെന്ന് പരാതി. നന്നാക്കി നല്‍കാമെന്ന് വാഗ്ദാനം നല്കിയ ഡിവൈ.എസ്.പി വാക്കു പാലിച്ചില്ലെന്നു കാട്ടി തൃശൂര്‍ ജില്ലാ പൊലീസ് കംപ്ളയിന്റ് അതോറിറ്റി ചെയര്മാന്, മുഖ്യമന്ത്രി എന്നിവര്‍ക്ക് ആലുവ ദേശം സ്വദേശി അക്ഷയ നിവാസില്‍ സുരേഷ് കുമാറാണ് പരാതി നല്‍കിയത്.
മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാരില്‍ ഒരാളായ പ്രശോഭിനെതിരെയാണ് പരാതി. കഴിഞ്ഞ ഏപ്രില്‍ 21ന് മലപ്പുറം കോട്ടക്കലില്‍ പോയി വരുകയായിരുന്ന സുരേഷിന്‍െറ വണ്ടിയില്‍ ഡിവൈ.എസ്.പിയുടെ കാര്‍ തൃശൂര്‍ ചൂണ്ടലില്‍ വെച്ചാണ് ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റ സുരേഷ് കുമാറിനെ ഡിവൈ.എസ്.പിതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സാ ചെലവുകള്‍ വഹിക്കുകയും ചെയ്തു.
പിന്നീട് ഭാര്യയെയും മകനെയും വിളിപ്പിച്ച് അവരുടെ കൂടെ സുരേഷിനെ ദേശത്തേക്ക് അയച്ചു. വണ്ടി നന്നാക്കി നല്‍കാമെന്നു പറഞ്ഞ് ചാവക്കാട്ടെ വര്‍ക്ക്ഷോപ്പിലേക്ക് മാറ്റി. ഉടന്‍തന്നെ തന്‍െറ വീട്ടിലെത്തി അസുഖം മാറുന്നതുവരെ ചെലവും തരാമെന്ന് ഡിവൈ.എസ്.പി പറഞ്ഞിരുന്നു. ഒരു മാസമായിട്ടും വിവരമൊന്നും ഇല്ലാതായതോടെ ഡിവൈ.എസ്.പിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്കൂട്ടര്‍ അവിടെ നന്നാക്കാന്‍ സാധിച്ചില്ലെന്നും ആലുവയില്‍ കൊണ്ടുപോയി നന്നാക്കാനും പറഞ്ഞു. ആലുവയിലേക്ക് സ്കൂട്ടര്‍ കൊണ്ടുവരാനുള്ള ചെലവ് വഹിക്കാമെന്നും പറഞ്ഞു. ഇതുപ്രകാരം ആലുവയില്‍ കൊണ്ടുവന്ന് നന്നാക്കിയപ്പോള്‍ 30,000 രൂപ ചെലവായി. ഇതടക്കമുള്ള ചെലവുകളുടെ പണം ആവശ്യപ്പെട്ടപ്പോള്‍ ഇത്രയും തുക നല്കാന് കഴിയില്ലെന്നു പറഞ്ഞ് ഡിവൈ.എസ്.പി ഒഴിഞ്ഞുമാറിയതായും പരാതിയില്‍ പറയുന്നു.
എന്നാല്‍, പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിവൈ.എസ്.പി പ്രശോഭ് പറഞ്ഞു. സുരേഷിന്‍െറ ചെലവുകള്‍ വഹിക്കാന്‍ തയാറായിരുന്നു. എന്നാല്‍, അംഗപരിമിതനെന്ന പേരില്‍ തന്നെ വിരട്ടുന്ന രീതിയിലാണ് പിന്നീട് സുരേഷിന്‍െറ സംസാരമുണ്ടായത്. അതിനാലാണ് സുരേഷിന്‍െറ ഫോണ്‍ കാളുകള്‍ സ്വീകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply