Flash News

രണ്ടും കല്‍പ്പിച്ച് ജേക്കബ് തോമസ്; കൂടുതല്‍ നേതാക്കള്‍ കുടുങ്ങും

September 5, 2016

randum sizeതിരുവനന്തപുരം: ബാബുവിനും മാണിക്കും പുറമേ കൂടുതല്‍ രാഷ്ട്രീയ നേതാക്കളുടെ വരുമാനത്തിന്‍െറ ഉറവിടം തേടി വിജിലന്‍സ് രംഗത്തിറങ്ങുന്നു. പൊതുപ്രവര്‍ത്തകരുടെ ആദായനികുതി റിട്ടേണ്‍ ഉള്‍പ്പെടെ വിവരങ്ങള്‍ ആരാഞ്ഞ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ആദായനികുതിവകുപ്പിന് കത്തയച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്ന് ശേഖരിച്ച് പരിശോധിക്കും. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഉന്നത പദവികള്‍ അലങ്കരിച്ചിരുന്ന ചില സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരും വിജിലന്‍സ് നിരീക്ഷണത്തിലാണ്.

imageഅതിനിടെ, മന്ത്രിയായിരിക്കെ കെ. ബാബുവുമായി ഏറ്റവും അടുത്ത് ഇടപെട്ടിരുന്ന എം.എല്‍.എമാര്‍, മന്ത്രിമാര്‍, പ്രമുഖ നേതാക്കള്‍ എന്നിവരെയും വിജിലന്‍സ് നോട്ടമിട്ടിട്ടുണ്ട്. ബാര്‍ ഉടമകളും നിരീക്ഷണത്തിലാണ്. കോണ്‍ഗ്രസിലെ എ വിഭാഗക്കാരായ പ്രമുഖ നേതാക്കളും പ്രതിക്കൂട്ടിലാകാനിടയുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണ്. ബാബുവിന്‍െറ വീട്ടിലെ പരിശോധനയില്‍ ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉന്നത നേതാക്കളെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് നീക്കമുണ്ട്.

അതിനിടെ, മുന്‍മന്ത്രിമാരെ വിജിലന്‍സ് ലക്ഷ്യം വക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച യു.ഡി.എഫ് യോഗം ചേരും. സര്‍ക്കാറിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും സമരം ശക്തമാക്കുന്നതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ. ബാബുവിന്‍െറയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡ് നടന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ കൂടുതല്‍ പേരെ വിജിലന്‍സ് ഉന്നമിടുന്നെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. റെയ്ഡ് കഴിഞ്ഞ് ദിവസങ്ങളായിട്ടും അതിനെക്കുറിച്ച് പ്രതികരിക്കാന്‍ വി.എം. സുധീരന്‍ തയാറായിട്ടില്ല. ഇത് കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top