Flash News

അഴിമതി: മലബാര്‍ സിമന്‍റ്സ് എം.ഡിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

September 5, 2016

malabar cements MDതിരുവനന്തപുരം: മലബാര്‍ സിമന്‍റ്സ് ഫാക്ടറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാറിനെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. സിമന്‍റ് വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതില്‍ വന്‍തുകയുടെ ക്രമക്കേട് നടന്ന കേസിലാണ് അറസ്റ്റ്. എം.ഡി സ്ഥാനത്തുനിന്ന് കെ. പത്മകുമാറിനെ നീക്കി.

കെ. പത്മകുമാര്‍ ഉള്‍പ്പെടെ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ നാല് അഴിമതിക്കേസുകളാണ് പാലക്കാട് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്തത്.

2014-15ല്‍ ക്ളിങ്കര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് എം.ഡി കെ. പത്മകുമാര്‍, മെറ്റീരിയല്‍ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. നവശിവായം, മാനേജര്‍ ഫിനാന്‍സ് ഇന്‍ ചാര്‍ജ് കെ. നരേന്ദ്രനാഥന്‍ എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളാക്കി രജിസ്റ്റര്‍ ചെയ്തതാണ് കേസുകളിലൊന്ന്.

2013-14ല്‍ സംസ്ഥാന അണ്ടര്‍ടേക്കിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മറികടന്ന് സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പറേഷന്‍െറ ഗോഡൗണുകളില്‍ സിമന്‍റ് സൂക്ഷിച്ചതില്‍ 2.03 കോടിയുടെ നഷ്ടമുണ്ടായെന്നാണ് രണ്ടാമത്തെ കേസ്. എം.ഡി കെ. പത്മകുമാറിന് പുറമെ മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജര്‍ ജി. വേണുഗോപാലും ഇതില്‍ പ്രതിയാണ്. 2010 മുതല്‍ 2015 വരെ അധികവില നല്‍കി ഫ്‌ളൈ ആഷ് വാങ്ങിയതില്‍ 18.77 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായ കേസില്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി, എം.ഡി കെ. പത്മകുമാര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. സിമന്‍റ്സ് ഡീലര്‍ഷിപ് അനുവദിച്ചതില്‍ മൂന്ന് കോടിയോളം രൂപ സ്ഥാപനത്തിന് നഷ്ടം വന്നെന്ന കേസില്‍ കെ. പത്മകുമാറിന് പുറമെ മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജര്‍ വേണുഗോപാലും പ്രതിയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top