Flash News

മദര്‍ തെരേസ (കവിത): ഡോ. ആനി പോള്‍

September 6, 2016

mother sizedഒരു സ്വപ്നത്തിന്‍ ചിറകു
വിടര്‍ത്തിയതാത്തെരുവുകളില്‍
പറന്നു നടന്നതാ ചേരികളില്‍
തളര്‍ന്ന് വീണതുമാ മണ്ണില്‍

ദുഃഖത്തിന്‍ കൂരിരുള്‍ പാതയില്‍
ആശ്വാസത്തിന്‍ കൈത്തിരിയുമായി
പ്രകാശം പരത്തിയ
ഒരു കെടാവിളക്കാണീയമ്മ

വേദനയാം താഴ്‌വരയില്‍
സാന്ത്വനത്തിന്‍ കുളിര്‍കാറ്റുമായ്
കണ്ണീര്‍ തുടയ്ക്കാനെത്തിയ
ഒരു കരുണാനിധിയാണീയമ്മ

പട്ടിണി തന്‍ തീരങ്ങളില്‍
ജീവജലം പകര്‍ന്ന
പാവങ്ങള്‍ക്കായി ജീവിച്ച
ഒരു സന്ന്യാസിനിയാണീയമ്മ

അനാഥരാം കുഞ്ഞുങ്ങളെ
തന്‍ തോളിലേറ്റി താലോലിച്ച
സ്നേഹാമൃതം പകര്‍ന്ന
ഒരു സ്നേഹത്തിന്‍ മൂര്‍ത്തിയാണീയമ്മ

നിന്‍ പാദ സ്പര്‍ശനത്താ
ലനുഗ്രഹീതമീലോകം
നിന്‍ പാദത്തിങ്കല്‍
അര്‍പിക്കുന്നു നറു ചുംബനങ്ങള്‍

നിസ്വാര്‍ത്ഥ സേവനത്താലീ
ലോകത്തിന്‍ ഹൃദയം കവര്‍ന്ന അമ്മേ
നിന്‍ കാല്‍പാടുകളെ പിന്തുടരുവാ-
നനുഗ്രഹിക്കു, നിന്‍ മക്കളേ.

(മദര്‍ തെരേസയുടെ മരണത്തിനുശേഷം 1998 ഒക്ടോബറില്‍ എഴുതിയതാണീ കവിത)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “മദര്‍ തെരേസ (കവിത): ഡോ. ആനി പോള്‍”

  1. Dr. Anu Varghese says:

    Great to poem Aney. Mother is a great inspirational saint for a lot of us. May God bless many people to follow her path. Anu Varghese

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top