Flash News

സിനിമ-സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയായി

September 8, 2016

1473333220_shalu-menon-marries-saji-g-nairസിനിമ-സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി. നായരാണ് വരന്‍. മലയാളത്തിലെ തന്നെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി. ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്റ്റോറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ചങ്ങനാശ്ശേരി പെരുന്ന അരവിന്ദത്തില്‍ പരേതനായ എസ്. വേണുഗോപാലിന്റെയും കലാദേവിയുടേയും മകളാണ് ശാലു മേനോന്‍. രാവിലെ പത്തിന് ഗുരുവായൂരിലായിരുന്നു താലികെട്ട്. തുടര്‍ന്ന് ഗുരുവായൂര്‍ ദേവാങ്കണം ഓഡിറ്റോറിയത്തില്‍ വിവാഹസദ്യയും നടന്നു. വെള്ളിയാഴ്ച്ച സുരഭി ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാരം നടത്തും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top