Flash News

“മരിച്ചവരൊരു ദിനം തിരിച്ചു വന്നാല്‍….”; മരിച്ചവരെ പുനര്‍ജ്ജനിപ്പിക്കുന്ന ടൊറോജന്‍‌കാര്‍

September 10, 2016

ind3ജീവിച്ചിരിക്കുന്ന മാതാപിതാക്കളോട് ക്രൂരത കാണിക്കുന്നവരാണ് നമ്മുടെ നാട്ടുകാര്‍. എന്നാല്‍ ടൊറോജന്‍കാര്‍ അങ്ങനെയല്ല, സ്‌നേഹ ബന്ധങ്ങള്‍ക്ക് ഇവര്‍ വില കല്‍പ്പിക്കുന്നു. മരിച്ചുപോയ ഉറ്റവരോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കാന്‍ ഇവര്‍ നടത്തുന്ന വ്യത്യസ്തമായ ആചാരം ആരെയും അത്ഭുതപ്പെടുത്തും. ഇന്തോനേഷ്യലെ ടൊറാജന്‍ വിഭാഗത്തിന്റേതാണ് ഈ ആചാരം.

പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് വൃത്തിയാക്കി പുതിയ വേഷം ധരിപ്പിച്ച് മനോഹരമായി അലങ്കരിച്ച് അവര്‍ക്കൊപ്പം ചിത്രങ്ങളെടുത്താണ് വ്യത്യസ്തമായ ഈ ആചാരം നൂറ്റാണ്ടുകളായി പിന്തുടരുന്നത്. മൃതദേഹം പൂര്‍ണമായി നശിച്ചു പോകാതിരിക്കാന്‍ പുതിയ ശവപ്പെട്ടിയിലാവും പിന്നെ ഇവരെ അടക്കം ചെയ്യുക.

ആദ്യം അടക്കം ചെയ്യുമ്പോള്‍ തുണികള്‍ കൊണ്ടുള്ള കെട്ടുകള്‍ക്കുള്ളിലായിരിക്കും മൃതശരീരം വയ്ക്കുക. മൃതശരീരം നശിച്ചു പോകാതിരിക്കാനുള്ള മാര്‍ഗമാണിത്. ടൊറാജന്‍കാരുടെ വിശ്വാസം അനുസരിച്ച് അവര്‍ മരിച്ചാല്‍ പിറന്ന സ്ഥലത്ത് ആത്മാവ് തിരിച്ചെത്തുമെന്നാണ്. അതിനാല്‍ സ്വന്തം കുടുംബം വിട്ട് അധികം അവര്‍ പുറത്തു പോവാറില്ല. മൂന്നു വര്‍ഷം കൂടുമ്പോഴാണ് ഈ ആചാരം അനുഷ്ഠിക്കുന്നത്.

ind1 ind2 ind4ind6 ind7ind5

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top